റമസാൻ പിറന്നു; ഇനി വ്രതാനുഷ്ഠാനത്തിന്റെ പ്രാർഥനാ ദിനങ്ങൾ
കൊച്ചി∙ പുണ്യ റമസാനെ ആഹ്ലാദത്തോടെ വരവേറ്റു മുസ‍്‍ലിം സമൂഹം. റമസാൻ പിറ ദൃശ്യമായതോടെ മുസ്‌ലിം ഭവനങ്ങളിലും മസ്ജിദുകളിലും പ്രത്യേക പ്രാർഥനകൾക്കു തുടക്കമായി. മസ്ജിദുകളിൽ ഇന്നലെ രാത്രി ഇശാഅ് നമസ്കാരത്തിനു ശേഷം തറാവീഹ് നമസ്കാരം നടത്തി. റമസാനിലെ എല്ലാ രാത്രികളിലും ഇതു തുടരും. പുലരും മുൻപേ ഇടയത്താഴം കഴിച്ചു

കൊച്ചി∙ പുണ്യ റമസാനെ ആഹ്ലാദത്തോടെ വരവേറ്റു മുസ‍്‍ലിം സമൂഹം. റമസാൻ പിറ ദൃശ്യമായതോടെ മുസ്‌ലിം ഭവനങ്ങളിലും മസ്ജിദുകളിലും പ്രത്യേക പ്രാർഥനകൾക്കു തുടക്കമായി. മസ്ജിദുകളിൽ ഇന്നലെ രാത്രി ഇശാഅ് നമസ്കാരത്തിനു ശേഷം തറാവീഹ് നമസ്കാരം നടത്തി. റമസാനിലെ എല്ലാ രാത്രികളിലും ഇതു തുടരും. പുലരും മുൻപേ ഇടയത്താഴം കഴിച്ചു നോമ്പിന്റെ നിയ്യത്തും ഉറപ്പിച്ചു പകൽ മുഴുവൻ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞു വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് ഇനി വിശുദ്ധിയുടെ 30 ദിനം.
മഗ‍്്‌രിബ് നമസ്ക്കരിക്കാനെത്തുന്നവർക്കു മസ്ജിദുകളിൽ നോമ്പു തുറക്കലിനു സൗകര്യമുണ്ടാകും. തറാവീഹ് നമസ്കാരത്തിന് ചില മസ്ജിദുകളിൽ സ്ത്രീകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ബദർ യുദ്ധ സ്മരണയിൽ പതിനേഴാം രാവും ലൈലത്തുൽ ഖദ്റിന്റെ നിറവിൽ ഇരുപത്തിയേഴാം രാവും ഉൾപ്പെടെ പുണ്യ രാത്രികൾക്കായി കാത്തിരിക്കുകയാണ് വിശ്വാസികൾ.