ദേശീയപാതയിൽ പറന്ന് പറന്ന് അഞ്ഞൂറിന്റെ നോട്ടുകൾ; ആരെങ്കിലും പുറത്തേക്കു പറപ്പിച്ചതോ?
ആലുവ∙ ആലുവ–എറണാകുളം ദേശീയപാതയിലെ ചൂർണിക്കര കമ്പനിപ്പടിയിൽ രാവിലെ 7.30ന് എത്തിയവർക്കു കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡിൽ നിറയെ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നു നടക്കുന്നു. കള്ളനോട്ടാകാമെന്ന നിഗമനത്തിൽ ആദ്യം പലരും എടുക്കാൻ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാൾ ലോട്ടറിക്കടയിൽ കൊടുത്തു മാറി ടിക്കറ്റ്

ആലുവ ∙ ആലുവ– എറണാകുളം ദേശീയപാതയിലെ ചൂർണിക്കര കമ്പനിപ്പടിയിൽ രാവിലെ 7.30ന് എത്തിയവർക്കു കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡിൽ നിറയെ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നു നടക്കുന്നു. കള്ളനോട്ടാകാമെന്ന നിഗമനത്തിൽ ആദ്യം പലരും എടുക്കാൻ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാൾ ലോട്ടറിക്കടയിൽ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനൽ ആണെന്നു വ്യക്തമായി.
അതോടെ ആളുകളുടെ എണ്ണം കൂടി. ഒടുവിൽ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവർക്കും. സ്ഥലത്തെത്തിയ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീർ ചൂർണിക്കര പൊലീസിൽ അറിയിച്ചു. പണം നഷ്ടപ്പെട്ടതായി പരാതിയിണ്ടെന്നു പറഞ്ഞ് ആരും വന്നില്ല. ഏതെങ്കിലും വാഹനത്തിൽ നിന്നു പറന്നതോ, മറ്റാരെങ്കിലും പിന്തുടർന്നപ്പോൾ പുറത്തേക്കു പറപ്പിച്ചതോ ആകാമെന്നു കരുതുന്നു.