ദേശീയപാത 66: തൂണുകളിൽ ഗർഡർ സ്ഥാപിച്ചു തുടങ്ങി, പിന്നാലെ നിർത്തി
പറവൂർ ∙ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി തോന്ന്യകാവിൽ അടിപ്പാതയുടെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി.എന്നാൽ, റോഡിൽ ഗതാഗതതടസ്സം നേരിട്ടതിനെത്തുടർന്നു നഗരസഭാധികൃതരെത്തി പണികൾ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ടു. വലിയ ഗർഡറുകൾ വാഹനത്തിൽ കൊണ്ടുവന്നു ക്രെയിൻ ഉപയോഗിച്ച് തൂണുകളുമായി

പറവൂർ ∙ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി തോന്ന്യകാവിൽ അടിപ്പാതയുടെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. എന്നാൽ, റോഡിൽ ഗതാഗതതടസ്സം നേരിട്ടതിനെത്തുടർന്നു നഗരസഭാധികൃതരെത്തി പണികൾ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ടു. വലിയ ഗർഡറുകൾ വാഹനത്തിൽ കൊണ്ടുവന്നു ക്രെയിൻ ഉപയോഗിച്ച് തൂണുകളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
വിദ്യാർഥികൾക്ക് പരീക്ഷാ സമയമായതിനാൽ മുന്നറിയിപ്പില്ലാതെ റോഡ് തടസ്സപ്പെടുത്തുന്നത് പ്രതികൂലുമായി ബാധിക്കുമെന്നും പരീക്ഷയുള്ള ദിവസങ്ങളിൽ പകൽ സമയത്തു പണി നിർത്തിവയ്ക്കണമെന്നും നഗരസഭാധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്നു താൽക്കാലികമായി ജോലികൾ നിർത്തിവച്ചു. ഗർഡറുകൾ ഉയർത്തുമ്പോൾ സമീപത്തുകൂടി യാത്ര ചെയ്യുന്നതു സുരക്ഷിതമല്ല. ഇന്നു വൈകിട്ടും നാളെയുമായി പണികൾ നടത്തും.