മലയാറ്റൂർ∙ വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് വിശുദ്ധ വാരത്തിലാണ്. 50 നോമ്പ് ആരംഭം മുതൽ ദിവസവും ധാരാളം തീർഥാടകർ വരുന്നുണ്ട്. കുരിശേന്തിയും കിലോമീറ്ററുകളോളം കാൽനടയായും ഇന്നലെ ഒട്ടേറെ തീർഥാടകരെത്തി. ഒഡീഷയിൽ നിന്നെത്തിയ തീർഥാടകരുടെ സംഘവും കുരിശുമുടി കയറി. കുരിശുമുടി പള്ളിയിൽ രാവിലെ കുരുത്തോല വെഞ്ചരിപ്പ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാറ്റൂർ∙ വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് വിശുദ്ധ വാരത്തിലാണ്. 50 നോമ്പ് ആരംഭം മുതൽ ദിവസവും ധാരാളം തീർഥാടകർ വരുന്നുണ്ട്. കുരിശേന്തിയും കിലോമീറ്ററുകളോളം കാൽനടയായും ഇന്നലെ ഒട്ടേറെ തീർഥാടകരെത്തി. ഒഡീഷയിൽ നിന്നെത്തിയ തീർഥാടകരുടെ സംഘവും കുരിശുമുടി കയറി. കുരിശുമുടി പള്ളിയിൽ രാവിലെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രസംഗം, കുർബാന എന്നിവ നടന്നു. താഴത്തെ പള്ളിയിലെ ഓശാന ഞായർ തിരുക്കർമങ്ങൾ മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ‍ കുരുത്തോല വെഞ്ചരിപ്പോടെ ആരംഭിച്ചു. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, പ്രസംഗം, കുർബാന എന്നിവ നടന്നു.

കുരിശുമുടി പള്ളിയിൽ ഇന്നും മുതൽ ബുധൻ വരെ രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ടാകും. താഴത്തെ പള്ളിയിൽ ഈ 3 ദിവസവും കുമ്പസാര ദിനങ്ങളാണ്. രാവിലെ 5.30ന് ആരാധനയും 6.00, 7.00, വൈകിട്ട് 5.15 സമയങ്ങളിൽ കുർബാനയും ഉണ്ടാകും. പെസഹ വ്യാഴം, പീഡാനുഭവ ശനി, വലിയ ശനി, ഉയിർപ്പ് ഞായർ തിരുക്കർമങ്ങൾ രണ്ടിടത്തും നടക്കും. താഴത്തെ പള്ളിയിൽ പൊൻകുരിശ് എഴുന്നള്ളിക്കൽ ശുശ്രൂഷയ്ക്ക് സൗകര്യം ഉണ്ടാകും. 24 മണിക്കൂറും മല കയറാം. ശുദ്ധജലവും വൈദ്യസഹായവും ഉൾപ്പെടെ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നേരത്തെ അറിയിച്ച് എത്തുന്ന തീർഥാടകർക്ക് താഴത്തെ പള്ളിക്കു സമീപം പിൽഗ്രിം സെന്ററിൽ താമസത്തിനും വിശ്രമത്തിനും സൗകര്യം ലഭിക്കും.