വേനൽമഴ: അരൂര്‍ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്
അരൂർ∙ കഴിഞ്ഞ രാത്രി പെയ്ത ഒറ്റ വേനൽ മഴയിൽ റോഡിൽ കനത്ത വെള്ളക്കെട്ട്. അരൂർ–തോപ്പുംപടി സംസ്ഥാന പാതയിൽ അരൂർ മാർക്കറ്റിന് സമീപം റെയിൽവേ ഒാവർ ബ്രിജിനു താഴെയാണ് വെള്ളക്കെട്ട് ശക്തമായത്.വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രികരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചു വീഴുകയാണ്. വെള്ളക്കെട്ടിന് പരിഹാരമായി 2 വർഷം മുൻപ് ഇവിടെ

അരൂർ∙ കഴിഞ്ഞ രാത്രി പെയ്ത ഒറ്റ വേനൽ മഴയിൽ റോഡിൽ കനത്ത വെള്ളക്കെട്ട്. അരൂർ–തോപ്പുംപടി സംസ്ഥാന പാതയിൽ അരൂർ മാർക്കറ്റിന് സമീപം റെയിൽവേ ഒാവർ ബ്രിജിനു താഴെയാണ് വെള്ളക്കെട്ട് ശക്തമായത്. വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രികരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചു വീഴുകയാണ്.
വെള്ളക്കെട്ടിന് പരിഹാരമായി 2 വർഷം മുൻപ് ഇവിടെ കാന നിർമിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കാനയാണിത്. വേനൽ മഴയെത്തുടർന്ന് ദേശീയപാതയുടെ ഇരുവശങ്ങളിലും പല ഭാഗത്തും പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നുണ്ട്, അരൂർ പഞ്ചായത്ത് പരിധിയിൽ മഴ തിമിർത്തു പെയ്തെങ്കിലും തെക്കൻ മേഖലയിലെ എഴുപുന്ന, കോടംതുരത്ത്, കുത്തിയതോട്, തുറവൂർ എന്നീ പഞ്ചായത്തുകളിൽ മഴ ലഭിച്ചില്ല.