തൊണ്ടി വാഹനങ്ങൾ നീക്കി, റോഡ് നന്നാകും
ആലുവ∙ കോർട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന തൊണ്ടി വാഹനങ്ങൾ മനോരമ വാർത്തയെ തുടർന്നു പൊലീസ് നീക്കി. റോഡിന്റെ മുടങ്ങിക്കിടന്ന ടാറിങ് തുടങ്ങി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ വശത്തുള്ള മുനിസിപ്പൽ റോഡിലാണ് വിവിധ കേസുകളിൽ പെട്ട വാഹനങ്ങൾ ഇട്ടിരുന്നത്. ഇവ നീക്കാതെ റോഡ് ടാർ ചെയ്യാൻ കഴിയാത്ത

ആലുവ∙ കോർട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന തൊണ്ടി വാഹനങ്ങൾ മനോരമ വാർത്തയെ തുടർന്നു പൊലീസ് നീക്കി. റോഡിന്റെ മുടങ്ങിക്കിടന്ന ടാറിങ് തുടങ്ങി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ വശത്തുള്ള മുനിസിപ്പൽ റോഡിലാണ് വിവിധ കേസുകളിൽ പെട്ട വാഹനങ്ങൾ ഇട്ടിരുന്നത്. ഇവ നീക്കാതെ റോഡ് ടാർ ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു.മുനിസിപ്പൽ സെക്രട്ടറി പലവട്ടം നോട്ടിസ് നൽകിയിട്ടും പൊലീസ് ഇൻസ്പെക്ടർ വാഹനങ്ങൾ മാറ്റാൻ തയാറായില്ല. നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ റൂറൽ ജില്ലാ പൊലീസ് മേധാവിയോടു പരാതിപ്പെട്ടിട്ടും നടപടിയായില്ല. 31നു മുൻപു ടാറിങ് നടത്തിയില്ലെങ്കിൽ തുക ലാപ്സാകും.
ഇക്കാര്യം ഇന്നലെ മനോരമ റിപ്പോർട്ട് ചെയ്തു. തുടർന്നു വാഹനങ്ങൾ രാവിലെ തന്നെ നീക്കി. 2 മജിസ്ട്രേട്ട് കോടതി, മുൻസിഫ് കോടതി, സബ് ജയിൽ, സബ് ട്രഷറി, സൈബർ പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളിലേക്കും ഒട്ടേറെ വീടുകളിലേക്കും പോകുന്ന റോഡാണിത്. നേരത്തെ കാന പുനരുദ്ധരിച്ചപ്പോൾ ഇവിടെ ഉണ്ടായിരുന്ന സൂചനാ ബോർഡുകൾ കരാറുകാരൻ പിഴുതു മാറ്റിയെങ്കിലും പുനഃസ്ഥാപിച്ചില്ല. ടാറിങ്ങിനു ശേഷം ബോർഡുകൾ വയ്ക്കേണ്ട ചുമതല നഗരസഭയുടേതാണ്.