ആലങ്ങാട് ∙ വാണിയക്കാട് വീനസ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ തീപിടിത്തം. വരാപ്പുഴ ചെമ്മാലിൽ സി.ആർ.ബിനോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായത്. ഹൈഡ്രോക്ലോറിക് ആസിഡ്, ക്ലോറിൻ, ബ്ലീച്ച്, നൈട്രിക് ആസിഡ് എന്നിവ ശേഖരിച്ചു മറ്റുള്ള സ്ഥലങ്ങളിലേക്കു വിതരണം ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട് ∙ വാണിയക്കാട് വീനസ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ തീപിടിത്തം. വരാപ്പുഴ ചെമ്മാലിൽ സി.ആർ.ബിനോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായത്. ഹൈഡ്രോക്ലോറിക് ആസിഡ്, ക്ലോറിൻ, ബ്ലീച്ച്, നൈട്രിക് ആസിഡ് എന്നിവ ശേഖരിച്ചു മറ്റുള്ള സ്ഥലങ്ങളിലേക്കു വിതരണം ചെയ്യുന്ന സ്ഥാപനമാണിത്. മുൻപ് സോപ്പ് നിർമാണ യൂണിറ്റായിരുന്നു. കൃത്യസമയത്തു സമീപവാസി തീപിടിത്തം കണ്ടതു വലിയ ദുരന്തം ഒഴിവാക്കി. ഇവർ നാട്ടുകാരെ വിവരമറിയിച്ചു. 

തീപിടിത്തം ഉണ്ടായ ഉടനെ പറവൂരിൽ നിന്നു 2 യൂണിറ്റ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊട്ടി ഒഴുകിയ കുറച്ച് ആസിഡിനാണു തീപിടിച്ചത്. മറ്റുള്ള ഭാഗത്തേക്കു പടരാതെ പെട്ടെന്നു തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആസിഡിൽ ചവിട്ടിയ നാട്ടുകാരിൽ ചിലരുടെ കാലുകൾക്കു പൊള്ളലേറ്റു. 4 പേർക്കു ശ്വാസതടസ്സമുണ്ടായി. എസ്ടിഒ വി.ജി.റോയി, സി.ആർ.ബിനോയി, സുനിൽകുമാർ, പി.വി.അക്ഷയ്, അലൻ എം.ജോസഫ്, കൃഷ്ണ പ്രസാദ്, രഞ്ജിത് കൃഷ്ണൻ, ദീപേഷ്, മനു, സതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ജനവാസമേഖലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.