കണിയാംകുന്ന് കമ്യൂണിറ്റി സെന്റർ അടച്ചു പൂട്ടിയതിൽ പ്രതിഷേധം ശക്തം; സെന്റർ മറ്റൊരു താഴിട്ടു പൂട്ടിയത് പഞ്ചായത്ത് അംഗം
ആലുവ∙ കടുങ്ങല്ലൂർ പഞ്ചായത്ത് 4–ാം വാർഡിലെ കണിയാംകുന്ന് കമ്യൂണിറ്റി സെന്റർ അടച്ചു പൂട്ടിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. 40 വർഷം പഴക്കമുള്ള സെന്റർ യുസി കോളജ് എൻഎസ്എസ് യൂണിറ്റും ലയൺസ് ക്ലബ്ബും ചേർന്നാണു നിർമിച്ചത്. പിന്നീടു പഞ്ചായത്ത് പുനരുദ്ധരിച്ചു. 2 വർഷം മുൻപു വൈദ്യുതിയും വാട്ടർ കണക്‌ഷനും

ആലുവ∙ കടുങ്ങല്ലൂർ പഞ്ചായത്ത് 4–ാം വാർഡിലെ കണിയാംകുന്ന് കമ്യൂണിറ്റി സെന്റർ അടച്ചു പൂട്ടിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. 40 വർഷം പഴക്കമുള്ള സെന്റർ യുസി കോളജ് എൻഎസ്എസ് യൂണിറ്റും ലയൺസ് ക്ലബ്ബും ചേർന്നാണു നിർമിച്ചത്. പിന്നീടു പഞ്ചായത്ത് പുനരുദ്ധരിച്ചു. 2 വർഷം മുൻപു വൈദ്യുതിയും വാട്ടർ കണക്‌ഷനും കിട്ടി. പ്രദേശത്തെ മുതിർന്ന പൗരന്മാരുടെ സംഘടന 60 കസേരകൾ നൽകി. പഞ്ചായത്ത് മുൻ ഭരണസമിതിയുടെ തീരുമാനപ്രകാരം വർഷങ്ങളായി മുതിർന്ന പൗരന്മാർ ഉപയോഗിച്ചു വരികയായിരുന്നു കമ്യൂണിറ്റി സെന്റർ. അടുത്തിടെ പഞ്ചായത്ത് അംഗം സെന്റർ മറ്റൊരു താഴിട്ടു പൂട്ടി താക്കോൽ പഞ്ചായത്ത് ഓഫിസിൽ ഏൽപിച്ചു.
ഇതിനെതിരെ കമ്യൂണിറ്റി സെന്റർ സാംസ്കാരിക കേന്ദ്രവും സീനിയർ സിറ്റിസൻസ് ഫോറം പഞ്ചായത്ത് കമ്മിറ്റിയും പരാതി നൽകി. തുടർന്നു നാട്ടുകാരുടെ കമ്മിറ്റി രൂപീകരിച്ചു കമ്യൂണിറ്റി സെന്റർ ഉപയോഗിക്കുന്നതു സംബന്ധിച്ചു തീരുമാനം എടുക്കാൻ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗം വിളിക്കാൻ 2 മാസമായിട്ടും വാർഡ് അംഗം തയാറാകുന്നില്ലെന്നാണ് ആരോപണം. മുതിർന്ന പൗരന്മാരുടെ സാന്നിധ്യം ഇല്ലാതായതോടെ കമ്യൂണിറ്റി സെന്റർ പരിസരം മാലിന്യം തള്ളുന്ന സ്ഥലമായി മാറി.