തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പലായി ഡോ. സി.എസ്.ബിജു ചുമതലയേറ്റു
കൊച്ചി∙ തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. സി.എസ്.ബിജു ചുമതലയേറ്റു. തൃശൂർ സെന്റ് തോമസ് കോളജിൽ ഇംഗ്ലിഷ് വിഭാഗം മേധാവി, ഐക്യുഎസി (ഇന്റേനൽ ക്വാളിറ്റി അഷ്വറൻസ് സെൽ) കോർഡിനേറ്റർ, ഇന്റർനാഷനൽ അഫയേഴ്സിന്റെ ഡീൻ, മീഡിയ വിഭാഗം കോർഡിനേറ്റർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സി.എസ്.ബിജു ‘തിയറ്റർ’ വിഷയമാക്കി കേരള കലാമണ്ഡലത്തിൽ നിന്ന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി കരസ്ഥമാക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്ബി കോളജ് ഏർപ്പെടുത്തിയ മികച്ച ഇംഗ്ലിഷ് അധ്യാപകനുള്ള അവാർഡ്, രാജ്യാന്തര തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ചാൾസ് വാലസ് ട്രസ്റ്റ് അവാർഡ്, ഫുൾ ബ്രൈറ്റ് ഫെല്ലോഷിപ്പ്, എസ്ഐ കനേഡിയൻ ഫെല്ലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. അധ്യാപന രംഗത്ത് രണ്ടര പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ള ഇദ്ദേഹത്തിന്റെ പേരിൽ നിരവധി ഗവേഷണ പ്രബന്ധങ്ങളുണ്ട്. തൃശൂർ ഒല്ലൂർ സ്വദേശിയാണ്.