സംസ്ഥാനപാതയിൽ നേർക്കുനേർ ബസ് സ്റ്റോപ്പുകൾ; ഗതാഗതക്കുരുക്ക് രൂക്ഷം
വൈപ്പിൻ∙ സംസ്ഥാനപാതയിൽ നേരെ എതിർ ദിശകളിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം. ഇത്തരം സ്റ്റോപ്പുകളിൽ ഇരുവശത്തും ബസുകൾ നിർത്തുമ്പോൾ മറ്റു ചെറുവാഹനങ്ങൾക്കു പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതു പലപ്പോഴും ഗതാഗത കുരുക്കിനും ഇടയാക്കുന്നു. സംസ്ഥാനപാതയിൽ അടുത്തിടെ നടത്തിയ

വൈപ്പിൻ∙ സംസ്ഥാനപാതയിൽ നേരെ എതിർ ദിശകളിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം. ഇത്തരം സ്റ്റോപ്പുകളിൽ ഇരുവശത്തും ബസുകൾ നിർത്തുമ്പോൾ മറ്റു ചെറുവാഹനങ്ങൾക്കു പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതു പലപ്പോഴും ഗതാഗത കുരുക്കിനും ഇടയാക്കുന്നു. സംസ്ഥാനപാതയിൽ അടുത്തിടെ നടത്തിയ കാന– നടപ്പാത നിർമാണത്തെ തുടർന്ന് റോഡിന്റെ വീതി കുറഞ്ഞതോടെ കുരുക്ക് കൂടുതൽ രൂക്ഷമായി.
നേരത്തെ ബസ് സ്റ്റോപ്പുകൾ സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് പലയിടത്തും ഇവ മുന്നിലേക്കോ പിന്നിലേക്കോ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ മറ്റു പലയിടങ്ങളിലും ഇപ്പോഴും ഇത്തരത്തിൽ തന്നെ സ്റ്റോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സുരക്ഷിതമായ ഓവർ ടേക്കിങ് പോലും അസാധ്യമായ തരത്തിൽ സംസ്ഥാനപാതയിൽ ഇപ്പോൾ വാഹനത്തിരക്ക് വർധിച്ചിരിക്കുകയാണ്. ഇതു മൂലം ഇത്തരം സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുമ്പോൾ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നു. സമയ നഷ്ടത്തിനു പുറമേ ഇത് അപകട സാധ്യതയും വർധിപ്പിക്കുന്നു.