ഐഎസ്എൽ: ഇന്ന് ഗതാഗത നിയന്ത്രണം; കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നതിനാൽ നഗരത്തിൽ ഇന്നു ഗതാഗത നിയന്ത്രണമേർപ്പെടുത്തും. കാണികളുമായി വരുന്ന ഹെവി വാഹനങ്ങളെ നഗരത്തിലേക്കു പ്രവേശിപ്പിക്കില്ല. ∙ മത്സരം കാണാനായി പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ചാത്യാത്ത് റോഡരികിൽ പാർക്ക് ചെയ്യണം. ∙ പറവൂർ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ, ആലുവ ഭാഗത്തും കണ്ടെയ്നർ റോഡരികിലും പാർക്ക് ചെയ്യണം. ∙ ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നു വരുന്ന വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. ∙ ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില മേഖലകളിൽ പാർക്ക് ചെയ്യണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎസ്എൽ: ഇന്ന് ഗതാഗത നിയന്ത്രണം; കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നതിനാൽ നഗരത്തിൽ ഇന്നു ഗതാഗത നിയന്ത്രണമേർപ്പെടുത്തും. കാണികളുമായി വരുന്ന ഹെവി വാഹനങ്ങളെ നഗരത്തിലേക്കു പ്രവേശിപ്പിക്കില്ല.
∙ മത്സരം കാണാനായി പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ചാത്യാത്ത് റോഡരികിൽ പാർക്ക് ചെയ്യണം.
∙ പറവൂർ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ, ആലുവ ഭാഗത്തും കണ്ടെയ്നർ റോഡരികിലും പാർക്ക് ചെയ്യണം.
∙ ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നു വരുന്ന വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
∙ ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില മേഖലകളിൽ പാർക്ക് ചെയ്യണം.
∙ വൈകിട്ട് 5നു ശേഷം എറണാകുളം ഭാഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ കലൂർ ജംക്‌ഷനിൽ ഇടത്തോട്ടു തിരിഞ്ഞു പൊറ്റക്കുഴി– മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര ചെയ്യണം.
∙ വൈകിട്ട് 5നു ശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വൈറ്റില ജംക്‌ഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണം.

എൽബിഎസ് സെന്ററിൽ കംപ്യൂട്ടർ കോഴ്സ്
കളമശേരി ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശേരി, കോതമംഗലം കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ്‌വെയർ ), ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in . 70253 10574.

ADVERTISEMENT

ചെസ് പരിശീലന ക്യാംപ് ഇന്ന് മുതൽ
അങ്കമാലി∙ കൾചറൽ സൊസൈറ്റി ഓഫ് അങ്കമാലിയും പോൺസ് ചെസ് അക്കാദമിയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്രീയ ചെസ് പരിശീലന ക്യാംപ് ഇന്ന് മുതൽ 30 വരെ സിഎസ്എ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ 11 വരെയാണു പരിശീലനം. 9747654737

കംപ്യൂട്ടർ കോഴ്സ്
കോതമംഗലം∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കീരംപാറ കേന്ദ്രത്തിൽ ഏഴാംക്ലാസ് മുതൽ മുതൽ ബിരുദം വരെയുള്ളവർക്ക് ഏപ്രിൽ 8നു തുടങ്ങുന്ന സി, സി++, പൈത്തൺ, എക്സൽ, ടാലി കംപ്യൂട്ടർ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses, 94963 00172.

ADVERTISEMENT

കൗൺസിലർ ഒഴിവ്
പെരുമ്പാവൂർ ∙ മാറമ്പിള്ളി എംഇഎസ് കോളജിൽ കൗൺസിലറുടെ ഒഴിവുണ്ട്.  എംഎസ്‌സി  സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.mesmarampally.org എന്ന വെബ്സൈറ്റിൽ  ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 12.

ഗതാഗതം നിയന്ത്രിക്കും
മട്ടാഞ്ചേരി∙ പി.ടി.ജേക്കബ് റോഡിൽ പപ്പങ്ങാമുക്കിൽ കലുങ്ക് നിർമാണം നടത്തുന്നതിനാൽ ഗതാഗതം ഇന്ന് മുതൽ  ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

ADVERTISEMENT

ലാബ് അസിസ്റ്റന്റ് ഒഴിവ്
കൊച്ചി ∙ തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ ലാബ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 12 ന് മുൻപ് അപേക്ഷിക്കണം. 9074537976.

ശാസ്ത്രീയ സംഗീത മത്സരം 7 ന് 
കൊച്ചി∙ ശിവരാമൻ നായർ മെമ്മോറിയൽ സൊസൈറ്റി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി 7ന് ശാസ്ത്രീയ സംഗീത മത്സരം നടത്തും. രാവിലെ 9ന് പള്ളിമുക്കിലെ സംഗീത കലാലയത്തിലാണു മത്സരം. 9895773196.