എറണാകുളം– ബെംഗളൂരു റൂട്ടിൽ സ്പെഷൽ വന്ദേഭാരത് സർവീസ്; ഉദ്ഘാടനച്ചടങ്ങുകൾ ഉണ്ടാകില്ല
കൊച്ചി ∙ എറണാകുളം– ബെംഗളൂരു റൂട്ടിൽ സ്പെഷൽ വന്ദേഭാരത് ട്രെയിൻ സർവീസിനു സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. ഇതു പുതിയ സർവീസിനാകും എന്നാണു വിലയിരുത്തൽ. എറണാകുളം–ബെംഗളൂരു സർവീസിനെക്കുറിച്ച് റെയിൽവേ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സർവീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു

കൊച്ചി ∙ എറണാകുളം– ബെംഗളൂരു റൂട്ടിൽ സ്പെഷൽ വന്ദേഭാരത് ട്രെയിൻ സർവീസിനു സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. ഇതു പുതിയ സർവീസിനാകും എന്നാണു വിലയിരുത്തൽ. എറണാകുളം–ബെംഗളൂരു സർവീസിനെക്കുറിച്ച് റെയിൽവേ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സർവീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടനം ഒഴിവാക്കി സ്പെഷൽ ട്രെയിൻ ആയാകും ഓടിക്കുക.
ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ 3 വന്ദേഭാരതിൽ ഒന്നാകും ഇത്. ബെംഗളൂരുവിൽ നിന്നു രാവിലെ എറണാകുളം ജംക്‌ഷനിലെത്തി ഉച്ചയോടെ തിരികെ പോകുന്ന സമയക്രമം ഉൾപ്പെടെ പരിഗണനയിൽ ഉണ്ടായിരുന്നു. എറണാകുളം മാർഷലിങ് യാഡിൽ വന്ദേഭാരത് ട്രെയിനുകൾ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.