റോ– റോ അറ്റകുറ്റപ്പണി: ഫോർട്ട്കൊച്ചി, വൈപ്പിൻ ജെട്ടികളിൽ തിരക്കേറി
ഫോർട്ട്കൊച്ചി∙ വൈപ്പിൻ– ഫോർട്ട്കൊച്ചി റോ– റോ ജങ്കാറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്കായി സർവീസ് നിർത്തിയതോടെ കനത്ത തിരക്കാണ് ഇരു ജെട്ടികളിലും അനുഭവപ്പെടുന്നത്. ഫോർട്ട്കൊച്ചി, വൈപ്പിൻ ജെട്ടികളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെയും വൈകിട്ടും. കേടായ സേതുസാഗർ –1 എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി

ഫോർട്ട്കൊച്ചി∙ വൈപ്പിൻ– ഫോർട്ട്കൊച്ചി റോ– റോ ജങ്കാറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്കായി സർവീസ് നിർത്തിയതോടെ കനത്ത തിരക്കാണ് ഇരു ജെട്ടികളിലും അനുഭവപ്പെടുന്നത്. ഫോർട്ട്കൊച്ചി, വൈപ്പിൻ ജെട്ടികളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെയും വൈകിട്ടും. കേടായ സേതുസാഗർ –1 എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി സർവീസിന് ഇറക്കണമെന്ന് റോ– റോ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജെട്ടിയുടെ റാംപിന്റെ കോൺക്രീറ്റ് പാളി നന്നാക്കുന്നതിനാൽ 16ന് സർവീസ് ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. ആളുകളുടെ യാത്രാക്ലേശം പരിഹരിക്കാൻ താൽക്കാലികമായി ബോട്ട് സർവീസ് നടത്തണമെന്ന് ജോണി വൈപ്പിൻ ആവശ്യപ്പെട്ടു. രണ്ട് റോ– റോ ജങ്കാറുകളും സർവീസ് ആരംഭിക്കുന്നത് വരെ വലിയ വാഹനങ്ങൾ ജങ്കാറിൽ കയറ്റുന്നത് ഒഴിവാക്കണമെന്ന് പൊതുപ്രവർത്തകൻ കെ.എ. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.