വാഹനത്തിരക്ക് ഏറുന്നു; കുരുക്കിൽ ചെറായി
വൈപ്പിൻ∙ വാഹനത്തിരക്കിൽ ശ്വാസം മുട്ടി ചെറായി ദേവസ്വം നട ജംക്‌ഷൻ. അവധി ദിവസങ്ങളിൽ വൈകിട്ട് ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. ബീച്ചുകളിലേക്ക് എത്തുന്ന വാഹനങ്ങളാണ് ഏറെയും.ചില ദിവസങ്ങളിൽ വാഹനങ്ങളുടെ നിര കിഴക്ക് ചെറായി പാലം വരെയും വടക്ക് ചെറായി ബീച്ച് റോഡ് വരെയും തെക്ക് രക്തേശ്വരി റോഡ് വരെയും

വൈപ്പിൻ∙ വാഹനത്തിരക്കിൽ ശ്വാസം മുട്ടി ചെറായി ദേവസ്വം നട ജംക്‌ഷൻ. അവധി ദിവസങ്ങളിൽ വൈകിട്ട് ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. ബീച്ചുകളിലേക്ക് എത്തുന്ന വാഹനങ്ങളാണ് ഏറെയും. ചില ദിവസങ്ങളിൽ വാഹനങ്ങളുടെ നിര കിഴക്ക് ചെറായി പാലം വരെയും വടക്ക് ചെറായി ബീച്ച് റോഡ് വരെയും തെക്ക് രക്തേശ്വരി റോഡ് വരെയും നീളുന്നതും പതിവാണ്. ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഇല്ലെങ്കിൽ ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാകുന്നതും പതിവ്.
പൊതുവേ റോഡിന് വീതി കുറഞ്ഞ ഇവിടെ സിഗ്നൽ സംവിധാനം ഇല്ല. റോഡരികിലെ കയ്യേറ്റമാണെങ്കിൽ വ്യാപകം. വർഷങ്ങൾക്കു മുൻപ് ജംക്‌ഷന്റെ തെക്കു കിഴക്കേ മൂലയിൽ നിരയായി ടാക്സി കാറുകൾ പാർക്കു ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ അവിടെ ഒരു സ്കൂട്ടർ പാർക്കു ചെയ്യാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഈ ഭാഗത്ത് കിഴക്കോട്ടുള്ള ഫുട്പാത്തും കച്ചവടക്കാർ കയ്യേറിയ അവസ്ഥയാണ്.
ചെറായി ദേവസ്വം നടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് റോഡ് നിർമിക്കുന്നതിന് നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ചരക്കോടി രൂപ ചെലവിൽ ജിഡ ഫണ്ട് ഉപയോഗിച്ച് റോഡ് തയാറാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പള്ളിപ്പുറം പഞ്ചായത്ത് അധികൃതരും ജിഡ, കിറ്റ്‌കോ പ്രതിനിധികളും ചേർന്ന് അലൈൻമെന്റ് തീരുമാനിക്കുകയും ചെയ്തിരുന്നു.
പഴയ പഞ്ചായത്ത് കെട്ടിടത്തിന് കിഴക്കു ഭാഗത്തു നിന്ന് തെക്കോട്ട് 10 മീറ്റർ വീതിയിലും 500 മീറ്റർ നീളത്തിലും വസ്‌തേരി തോട് വരെ റോഡ് നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി 65 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. നാലരക്കോടി രൂപ ഭൂമി ഏറ്റെടുക്കലിനും ബാക്കി തുക റോഡ് നിർമാണത്തിനുമായി ചെലവഴിക്കേണ്ടി വരുമെന്നായിരുന്നു 10 വർഷം മുൻപുള്ള കണക്കുകൂട്ടൽ .
റോഡ് പൂർത്തിയാകുന്നതോടെ പറവൂരിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ദേവസ്വംനട ജംക്‌ഷനിലേക്ക് പ്രവേശിക്കാതെ അതിനു മുൻപേ ബൈപാസ് റോഡിലൂടെ തെക്കോട്ട് തിരിഞ്ഞ് വസ്‌തേരിപ്പാലത്തിന് വടക്കുഭാഗത്തു വച്ച് സംസ്ഥാന പാതയിലേക്ക് കയറാൻ കഴിയും. ഇതോടെ ജംക്‌ഷന്റെ ശാപമായി മാറിയിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.