സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയ്ക്ക് അഭിമാന നേട്ടം
വിനീത് ലോഹിതാക്ഷൻ169–ാം റാങ്കിൽ പെരുമ്പാവൂർ ∙ സിവിൽ സർവീസ് പരീക്ഷാ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് വിനീത് ലോഹിതാക്ഷനും കുടുംബവും കോടനാട് നിവാസികളും. ആദ്യ ശ്രമത്തിൽ തന്നെ 169–ാം റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് ഈ എംബിബിഎസ് ബിരുദധാരി. ആതുര സേവനരംഗത്തു നിന്നു ഭരണ നേതൃത്വത്തിലേക്കുള്ള ചുവടു
വിനീത് ലോഹിതാക്ഷൻ169–ാം റാങ്കിൽ പെരുമ്പാവൂർ ∙ സിവിൽ സർവീസ് പരീക്ഷാ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് വിനീത് ലോഹിതാക്ഷനും കുടുംബവും കോടനാട് നിവാസികളും. ആദ്യ ശ്രമത്തിൽ തന്നെ 169–ാം റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് ഈ എംബിബിഎസ് ബിരുദധാരി. ആതുര സേവനരംഗത്തു നിന്നു ഭരണ നേതൃത്വത്തിലേക്കുള്ള ചുവടു
വിനീത് ലോഹിതാക്ഷൻ169–ാം റാങ്കിൽ പെരുമ്പാവൂർ ∙ സിവിൽ സർവീസ് പരീക്ഷാ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് വിനീത് ലോഹിതാക്ഷനും കുടുംബവും കോടനാട് നിവാസികളും. ആദ്യ ശ്രമത്തിൽ തന്നെ 169–ാം റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് ഈ എംബിബിഎസ് ബിരുദധാരി. ആതുര സേവനരംഗത്തു നിന്നു ഭരണ നേതൃത്വത്തിലേക്കുള്ള ചുവടു
വിനീത് ലോഹിതാക്ഷൻ169–ാം റാങ്കിൽ
പെരുമ്പാവൂർ ∙ സിവിൽ സർവീസ് പരീക്ഷാ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് വിനീത് ലോഹിതാക്ഷനും കുടുംബവും കോടനാട് നിവാസികളും. ആദ്യ ശ്രമത്തിൽ തന്നെ 169–ാം റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് ഈ എംബിബിഎസ് ബിരുദധാരി. ആതുര സേവനരംഗത്തു നിന്നു ഭരണ നേതൃത്വത്തിലേക്കുള്ള ചുവടു മാറ്റത്തിന് പൂർണ പിന്തുണയാണ് കുടുംബവും സുഹൃത്തുക്കളും നൽകുന്നത്. ചെന്നൈ ഗവ.മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനകാലത്ത് കോവിഡിനെ നേരിടാൻ ഭരണകൂടങ്ങൾ നടത്തിയ കൃത്യതയാർന്ന പ്രവർത്തനങ്ങളാണ് വിനീത് ലോഹിതാക്ഷനിൽ (26) ഐഎഎസ് മോഹം മുളപ്പിച്ചത്. ചെന്നൈ മെഡിക്കൽ കോളജിൽ നിന്നു 2022ൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഉടൻ തിരുവനന്തപുരത്ത് ഐ ലേൺ ഐഎഎസ് അക്കാദമിയിൽ പരിശീലനത്തിനു ചേർന്നു. എംബിബിഎസ് പഠന സമയത്ത് കോവിഡ് ഡ്യൂട്ടിയും ഉണ്ടായിരുന്നു. ഇതിനിടയിലാണ് കലക്ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ കണ്ട് ഭരണസംവിധാനത്തിന്റെ ഭാഗമാകണമെന്നു തീരുമാനിച്ചത്. 169–ാം റാങ്ക് ആയതിനാൽ ഐഎഎസ് സാധ്യത കുറവാണ്. ഒരിക്കൽ കൂടി ശ്രമം നടത്തുമെന്നു വിനീത് പറഞ്ഞു. പത്താം ക്ലാസ് വരെ അങ്കമാലി വിശ്വജ്യോതി കോളജിലാണു പഠിച്ചത്. പ്ലസ്ടു ചാലക്കുടി അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിൽ ആയിരുന്നു.
ഐഎഎസ് ലക്ഷ്യമിട്ട് മേഘ 268–ാം റാങ്കിൽ
കൊച്ചി ∙ കോഴിക്കോട് പൊറ്റമ്മൽ ‘നേഹാസ്’ വീട്ടിൽ സിവിൽ സർവീസ് പരീക്ഷയിലെ വിജയത്തിന്റെ സന്തോഷ മധുരമായി മേഘ ദിനേശ്. കഴിഞ്ഞ 2 തവണയും പ്രിലിമിനറി ഘട്ടം കടക്കാത്തതിന്റെ നിരാശ തീർത്ത് ഇത്തവണ മേഘ ദിനേശ് നേടിയത് 268–ാം റാങ്ക്. മധ്യപ്രദേശിൽ വർധമാൻ ഫാബ്രിക്സിൽ ചീഫ് മാനേജരായ ദിനേശ് കുമാറിന്റെയും പ്രിയംവദയുടെയും മകളാണു മേഘ. മേഘയുടെ സ്കൂൾ പഠനമെല്ലാം മധ്യപ്രദേശിലായിരുന്നു. പിന്നീട് കേരളത്തിലെത്തി തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തു ‘കെയർസ്റ്റാക്ക്’ എന്ന സ്റ്റാർട്ടപ്പിൽ ഒന്നര വർഷത്തോളം ജോലി ചെയ്തു. പിന്നീടാണു സിവിൽ സർവീസ് പഠനത്തിലേക്കു തിരിഞ്ഞത്. കോളജ് കാലത്താണു സിവിൽ സർവീസ് മോഹം മനസ്സിൽ കയറിയത്. പിന്നീട് ജോലിയിൽ പ്രവേശിച്ചെങ്കിലും ആ ആഗ്രഹം മനസ്സിൽ കിടന്നു. തുടർന്നാണു ജോലി വിട്ട് ഓൺലൈനായി സിവിൽ സർവീസ് പരിശീലനത്തിനു ചേർന്നത്. കൊച്ചിയിൽ കനറാ ബാങ്കിൽ ഓഫിസറായ സഹോദരി നേഹയ്ക്കൊപ്പം താമസിച്ചായിരുന്നു മേഘയുടെ പഠനം. നിലവിലുള്ള റാങ്ക് പ്രകാരം ഐപിഎസോ ഐആർഎസോ (ഇന്ത്യൻ റവന്യു സർവീസ്) കിട്ടാനാണു സാധ്യത. അതു തിരഞ്ഞെടുത്താലും വീണ്ടും സിവിൽ സർവീസ് പരിശീലനം തുടരുമെന്നും ഐഎഎസ് തന്നെയാണു ലക്ഷ്യമെന്നും മേഘ പറയുന്നു.
ഐഎഎസ് നേടാനുറച്ച് ഭരത് കൃഷ്ണ
തൃപ്പൂണിത്തുറ ∙ എൻജിനീയറിങ് മേഖലയിലെ ജോലികൾ സ്വപ്നം കണ്ടു നടന്ന തൃപ്പൂണിത്തുറ ന്യൂ കോട്ടയ്ക്കകം റോഡിൽ ഭരത് കൃഷ്ണ പിഷാരടിയുടെ മനസ്സിലേക്കു സിവിൽ സർവീസിന്റെ വഴിയേ പോകണം എന്ന ആഗ്രഹം ഉടലെടുത്തു സന്നദ്ധ സംഘടനകളിലെ പ്രവർത്തനം. സിവിൽ സർവീസ് പരീക്ഷയിൽ 347–ാം റാങ്കാണ് ഭരത് നേടിയത്. കുസാറ്റിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുമ്പോഴായിരുന്നു കുട്ടികൾക്കുള്ള സന്നദ്ധ സംഘടനകളിൽ ഭരത് പ്രവർത്തനം തുടങ്ങിയത്. പിന്നീട് എൻജിനീയറിങ് മേഖലയിൽ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചു സിവിൽ സർവീസ് പഠനത്തിനായി തിരുവനന്തപുരത്തുള്ള അക്കാദമിയിൽ ചേർന്നു. തുടർന്ന് ആദ്യ പരീക്ഷ എഴുതിയത്. എന്നാൽ പ്രിലിമിനറി പരീക്ഷ പോലും ജയിച്ചില്ല. വീണ്ടും കഠിനമായി പഠനം തുടർന്നു. രണ്ടാം വട്ടം ഇന്റർവ്യൂ വരെ എത്തി. പക്ഷേ, പരാജയമായിരുന്നു ഫലം. വീണ്ടും പരിശ്രമിച്ചു. 3–ാം തവണ റാങ്ക് ലിസ്റ്റിൽ ഇടം നേടി. ഐഎഎസ് ആണ് ലക്ഷ്യം. അതിനുള്ള മികച്ച റാങ്ക് നേടാൻ ഇനിയും പരിശ്രമം തുടരും എന്ന് ഭരത് പറഞ്ഞു. പരേതനായ ഡോ. രവി പിഷാരടിയുടെയും സുജയുടെയും (അധ്യാപിക, ചിന്മയ വിദ്യാലയ തൃപ്പൂണിത്തുറ) മകനാണ്. സഹോദരൻ ലഫ്റ്റനന്റ് കമാൻഡർ ഡോ. ആദിത്യ പിഷാരടി (ഡോക്ടർ, ഇന്ത്യൻ നേവി).
കലക്ടറേറ്റിന്റെ അയൽക്കാരി 179–ാം റാങ്ക് നേട്ടത്തിൽ
കാക്കനാട്∙ എന്നും കാണുന്ന കലക്ടറേറ്റാണ് അമൃത എസ്.കുമാറിന്റെ സിവിൽ സർവിസ് പ്രചോദനം. കലക്ടറേറ്റിന് 500 മീറ്റർ മാത്രം ദൂരെയായിരുന്നു ഏഴാം ക്ലാസ് വരെ അമൃതയുടെ വീട്. പിന്നീടു താമസം മാറ്റിയ തുതിയൂരിലേക്കും കലക്ടറേറ്റിൽ നിന്ന് വലിയ ദൂരമില്ല. സ്കൂളിലും എൻജിനീയറിങ് കോളജിലും ചടങ്ങുകൾക്കെത്തിയിരുന്ന കലക്ടർമാരുടെ പ്രൗഢിയും അമൃതയെ ആകർഷിച്ചു. അപ്പൂപ്പൻ പരമേശ്വരനാണ് കൊച്ചുമകളെ ഐഎഎസുകാരിയാക്കാൻ ഏറെ മോഹിച്ചത്. താൻ സിവിൽ സർവിസ് കരസ്ഥമാക്കിയതു കാണാൻ അപ്പൂപ്പൻ ഇല്ലെന്നത് ആഹ്ലാദത്തിനിടയിലും അമൃതയുടെ ദുഃഖമാണ്. സ്കൂൾ തലം മുതൽ ഐഎഎസ് മോഹം മനസ്സിൽ കൊണ്ടുനടന്ന അമൃത ബിടെക് കഴിഞ്ഞതോടെ പൂർണമായും സിവിൽ സർവീസിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു. തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം തുടങ്ങി. നാലാം തവണത്തെ ശ്രമം അമൃതയെ സിവിൽ സർവീസിലെത്തിച്ചു. കഴിഞ്ഞ വർഷം അഭിമുഖം വരെയെത്തിയെങ്കിലും വിജയിക്കാനായില്ല. ഇത്തവണ 179–ാം റാങ്കോടെയാണ് വിജയപ്പട്ടികയിൽ ഇടം പിടിച്ചത്. തുതിയൂർ സെന്റ് ചാൾസ് സ്കൂളിലായിരുന്നു പത്താം ക്ലാസു വരെ പഠനം. കലൂർ മോഡൽ ടെക്നിക്കൽ സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കി. തൃക്കാക്കര ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് ബിരുദവുമെടുത്തു. തുതിയൂർ മുട്ടത്തുകാട്ടിൽ സന്തോഷ് കുമാറിന്റെയും (കൺസ്ട്രക്‌ഷൻ കോൺട്രാക്ടർ) ജയശ്രീയുടെയും മകളാണ്. സഹോദരി: ഐശ്വര്യ എസ്.കുമാർ (ഇൻഫോപാർക്ക്).
നിയമം പഠിച്ച് സിവിൽ സർവീസിൽ 220-ാം റാങ്ക്
മുളന്തുരുത്തി ∙ അച്ഛന്റെയും അമ്മയുടെയും നിയമ പാത പിന്തുടർന്നു നിയമം ഐച്ഛിക വിഷയമാക്കിയ അനഘയ്ക്കു റാങ്കിന്റെ തിളക്കം. എടയ്ക്കാട്ടുവയൽ ചെറുകര-എറാതടം റോഡ് കാർത്തികയിൽ അനഘ കെ. വിജയനാണു സിവിൽ സർവീസിൽ 220-ാം റാങ്ക് നേടി നാടിന് അഭിമാനമായത്. എൽഎൽബി പഠനം പൂർത്തിയാക്കി മുതിർന്ന അഭിഭാഷകനായ അച്ഛൻ കെ.കെ.വിജയന്റെ കീഴിൽ പരിശീലനം ആരംഭിച്ചപ്പോൾ മുതൽ സിവിൽ സർവീസ് സ്വപ്നവും അനഘ ഒപ്പം കൂട്ടിയിരുന്നു. തിരക്കുകൾക്കിടയിലും പഠിക്കാൻ സമയം കണ്ടെത്തിയ അനഘ 5 വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിൽ അഞ്ചാമത്തെ അവസരത്തിലാണു ലക്ഷ്യം കണ്ടെത്തിയത്. ജില്ലാ ജഡ്ജിയായിരുന്ന അമ്മ സുജാതയാണു നിയമ രംഗത്തേക്കെത്താൻ പ്രചോദനമെന്ന് അനഘ പറയുന്നു. നിലവിൽ വഞ്ചിയൂർ കോടതിയിൽ പരിശീലനം നേടുന്ന അനഘ വീട്ടിലില്ല എങ്കിലും റാങ്ക് നേട്ടത്തിന്റെ സന്തോഷത്തിലാണു വീടും നാടും. സഹോദരി: മേഘ.