പഞ്ചറായി ഡ്രൈവിങ് ടെസ്റ്റ്
കാക്കനാട്∙ ഡ്രൈവിങ് സ്കൂളുകാർ സഹകരിക്കാത്തതിനാലും പരീക്ഷാർഥികൾ ഹാജരാകാത്തതിനാലും ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് ഇന്നലെയും മുടങ്ങി.പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിക്കെതിരെയാണ് പ്രതിഷേധം. പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനായിരുന്നു മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. അന്നും ഡ്രൈവിങ്

കാക്കനാട്∙ ഡ്രൈവിങ് സ്കൂളുകാർ സഹകരിക്കാത്തതിനാലും പരീക്ഷാർഥികൾ ഹാജരാകാത്തതിനാലും ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് ഇന്നലെയും മുടങ്ങി. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിക്കെതിരെയാണ് പ്രതിഷേധം. പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനായിരുന്നു മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. അന്നും ഡ്രൈവിങ് സ്കൂളുകാരും പരീക്ഷാർഥികളും സഹകരിച്ചില്ല. കലക്ടറേറ്റിനു സമീപത്തെ ആർടിഒ ഗ്രൗണ്ടിൽ ഇന്നലെ രാവിലെയും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഡ്രൈവിങ് ടെസ്റ്റിനായി എത്തിയെങ്കിലും സഹകരിക്കില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ അറിയിച്ചു.
ഏതാനും സമയം കാത്തിരുന്ന ശേഷം ഉദ്യോഗസ്ഥർ മടങ്ങി. ടെസ്റ്റ് നടക്കാത്തതിനാൽ നൂറു കണക്കിന് അപേക്ഷകരാണ് വലയുന്നത്. കേരളത്തിനു പുറത്തേക്കു പഠിക്കാനും ജോലിക്കുമായി പോകാൻ കാത്തു നിൽക്കുന്ന ഒട്ടേറെ പേരും ഇക്കൂട്ടത്തിലുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ പുതിയ മാർഗനിർദേശങ്ങൾ പാലിച്ചു ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഡ്രൈവിങ് സ്കൂളുകാരുടെ വാദം. ഡ്രൈവിങ് ടെസ്റ്റിനായി കാത്തു നിൽക്കുന്ന അപേക്ഷകർക്ക് മാസങ്ങൾ കഴിഞ്ഞാലും തീയതി ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നാണ് അവർ പറയുന്നത്. കാക്കനാട് ആർടിഒ ഗ്രൗണ്ടിൽ മാത്രം നിത്യേനെ 90–120 പരീക്ഷാർഥികളാണ് ഡ്രൈവിങ് ടെസ്റ്റിന് ഹാജരായിരുന്നത്. ഇതാണ് 30 ആയി കുറച്ചത്.