പറവൂർ ∙ ചേന്ദമംഗലം കവലയിലുണ്ടായ വാഹനാപകടത്തിൽ തകർന്ന സ്വകാര്യ കെട്ടിടസമുച്ചയത്തിന്റെ അവശിഷ്ടങ്ങൾ ഒരു മാസത്തോളമായിട്ടും നീക്കം ചെയ്യാത്തത് അപകടഭീഷണി ഉയർത്തുന്നു.100 വർഷത്തിലേറെ ഇരുനില പഴക്കമുള്ള കെട്ടിടമാണ് ഏപ്രിൽ 11ന് നടന്ന അപകടത്തിൽ തകർന്നത്. വാഹനം ഇടിച്ചു കയറിയ കെട്ടിടത്തിലെ കുറച്ചു കടകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ ചേന്ദമംഗലം കവലയിലുണ്ടായ വാഹനാപകടത്തിൽ തകർന്ന സ്വകാര്യ കെട്ടിടസമുച്ചയത്തിന്റെ അവശിഷ്ടങ്ങൾ ഒരു മാസത്തോളമായിട്ടും നീക്കം ചെയ്യാത്തത് അപകടഭീഷണി ഉയർത്തുന്നു.100 വർഷത്തിലേറെ ഇരുനില പഴക്കമുള്ള കെട്ടിടമാണ് ഏപ്രിൽ 11ന് നടന്ന അപകടത്തിൽ തകർന്നത്. വാഹനം ഇടിച്ചു കയറിയ കെട്ടിടത്തിലെ കുറച്ചു കടകൾ നശിച്ചിരുന്നു. കാലപ്പഴക്കം കാരണം കെട്ടിടം സുരക്ഷിതമാണെന്നു പറയാനാകില്ല. 

നഗരത്തിലെ തിരക്കുള്ള കവലകളിലൊന്നാണ് ചേന്ദമംഗലം കവല. വീതികുറഞ്ഞ കവലയിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നുണ്ട്. ആൾത്തിരക്കുള്ള സമയങ്ങളിൽ കെട്ടിടത്തിന്റെ ബാക്കി ഭാഗം നിലംപൊത്തിയാൽ വൻദുരന്തമുണ്ടാകും. കെട്ടിടം പ്രധാന റോഡിനോട് ചേർന്നാണു നിൽക്കുന്നത്. മഴക്കാലം ശക്തമായാൽ അപകടസാധ്യത വർധിക്കും. 

ADVERTISEMENT

നഗരസഭ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഈ കെട്ടിടത്തിൽ ഇനിയൊരു നിർമാണം അനുവദിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. കെട്ടിടത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും നഗരസഭാധികൃതർ പറഞ്ഞു.