മാതൃദിനത്തിൽ അമ്മമാരുടെ ആകാശയാത്ര; യാത്രയിൽ പങ്കെടുത്തത് 40 അമ്മമാർ
നെടുമ്പാശേരി ∙ കരയും ജലവും ആകാശവും താണ്ടി മാതൃദിനത്തിൽ അമ്മമാരുടെ യാത്ര. കെസിബിസി വനിത കമ്മിഷൻ സംസ്ഥാന കമ്മിറ്റിയും നെയ്യാറ്റിൻകര രൂപത കമ്മിറ്റിയും നിഡ്സും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. 40 അമ്മമാരാണ് യാത്രയിൽ ഉണ്ടായിരുന്നത്. നെയ്യാറ്റിൻകരയിൽ നിന്ന് ശനിയാഴ്ച രാവിലെ യാത്ര ആരംഭിച്ച് മട്ടാഞ്ചേരിയിൽ

നെടുമ്പാശേരി ∙ കരയും ജലവും ആകാശവും താണ്ടി മാതൃദിനത്തിൽ അമ്മമാരുടെ യാത്ര. കെസിബിസി വനിത കമ്മിഷൻ സംസ്ഥാന കമ്മിറ്റിയും നെയ്യാറ്റിൻകര രൂപത കമ്മിറ്റിയും നിഡ്സും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. 40 അമ്മമാരാണ് യാത്രയിൽ ഉണ്ടായിരുന്നത്.
നെയ്യാറ്റിൻകരയിൽ നിന്ന് ശനിയാഴ്ച രാവിലെ യാത്ര ആരംഭിച്ച് മട്ടാഞ്ചേരിയിൽ എത്തി പ്രധാന ചരിത്ര സ്മാരകങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും മെട്രോയും സന്ദർശിച്ച ശേഷം കൊച്ചി വാട്ടർ മെട്രോയിൽ കായൽ യാത്ര നടത്തി. രാത്രി കൊച്ചിയിൽ തങ്ങിയ സംഘം ഇന്നലെ അതിരാവിലെ വല്ലാർപാടം ബസിലിക്ക സന്ദർശിച്ചു. നിയുക്ത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ അമ്മമാർക്ക് യാത്രാശംസകൾ നേർന്നു.
ബസിലിക്കയിൽ നടന്ന ചടങ്ങിൽ കമ്മിഷൻ രൂപത സെക്രട്ടറി അൽഫോൻസ ആന്റിൽസ്, എൽസി ജോർജ്, എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഭാരവാഹികളായ ലീലാമ്മ, സുനിത എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. പ്രായമായവരുടെ മക്കളും യാത്രയിൽ കൂടെയുണ്ട്. വിമാനത്താവളത്തിൽ രൂപത ഡയറക്ടർ ഫാ. രാഹുൽ ബി.ആന്റോ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സംഘം ഇന്ന് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങും.