കാപ്പ സ്പെഷൽ ഡ്രൈവിൽ 3 പേർ അറസ്റ്റിൽ
ആലുവ∙ റൂറൽ ജില്ലാ പൊലീസ് നടത്തിയ കാപ്പ സ്പെഷൽ ഡ്രൈവിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ 3 പേർ അറസ്റ്റിൽ. കരുമാലൂർ മാഞ്ഞാലി മാവിൻചുവട് കൊച്ചുമണപ്പാടൻ രാകേഷ് (കുട്ടൻമോൻ–36), കോട്ടുവള്ളി തത്തപ്പിള്ളി കാർത്തികേയൻ റോഡ് തൈക്കൂട്ടത്തിൽ അനൂപ് (25), വരാപ്പുഴ മുട്ടിനകം കല്ലുങ്കൽ ദീൻരാജ് (29) എന്നിവരാണ്

ആലുവ∙ റൂറൽ ജില്ലാ പൊലീസ് നടത്തിയ കാപ്പ സ്പെഷൽ ഡ്രൈവിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ 3 പേർ അറസ്റ്റിൽ. കരുമാലൂർ മാഞ്ഞാലി മാവിൻചുവട് കൊച്ചുമണപ്പാടൻ രാകേഷ് (കുട്ടൻമോൻ–36), കോട്ടുവള്ളി തത്തപ്പിള്ളി കാർത്തികേയൻ റോഡ് തൈക്കൂട്ടത്തിൽ അനൂപ് (25), വരാപ്പുഴ മുട്ടിനകം കല്ലുങ്കൽ ദീൻരാജ് (29) എന്നിവരാണ് പിടിയിലായത്.
തുടർച്ചയായി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു നാടുകടത്തിയവരാണ് മൂവരുമെന്ന് എസ്പി വൈഭവ് സക്സേന പറഞ്ഞു. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, നരഹത്യാ ശ്രമം, അന്യായമായ സംഘംചേരൽ, അതിക്രമിച്ചു കടക്കൽ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയൽ, ലഹരിമരുന്ന് കച്ചവടം, ആയുധ നിരോധന നിയമം തുടങ്ങിയ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.