പൊതുകുളത്തിൽ വിഷം കലക്കിയെന്ന് സംശയം; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു
കളമശേരി ∙ നഗരസഭയിലെ 21–ാം വാർഡിൽ പുന്നക്കാട്ടുമൂല –ഇത്തപ്പള്ളി റോഡിനു സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുന്നക്കാട്ടുമൂല കുളത്തിൽ ശനിയാഴ്ച രാത്രി വിഷം കലർത്തിയതായി സംശയം. ഇന്നലെ രാവിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നാട്ടുകാർ നഗരസഭയിൽ അറിയിച്ചുവെങ്കിലും പരിശോധിക്കാൻ ആരും എത്തിയില്ല. മത്സ്യ

കളമശേരി ∙ നഗരസഭയിലെ 21–ാം വാർഡിൽ പുന്നക്കാട്ടുമൂല –ഇത്തപ്പള്ളി റോഡിനു സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുന്നക്കാട്ടുമൂല കുളത്തിൽ ശനിയാഴ്ച രാത്രി വിഷം കലർത്തിയതായി സംശയം. ഇന്നലെ രാവിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി.
നാട്ടുകാർ നഗരസഭയിൽ അറിയിച്ചുവെങ്കിലും പരിശോധിക്കാൻ ആരും എത്തിയില്ല. മത്സ്യ നാശത്തിന്റെ കാരണം കണ്ടെത്താൻ ജലം പരിശോധിക്കുന്നതിനോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം തേടാനോ നഗരസഭ നടപടിയെടുത്തില്ല.
രാത്രി കുളത്തിലെ മീൻ പിടിക്കുന്നതിനു വലവീശിയിരുന്നതായി പറയുന്നു. ഇതിനു ശേഷമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ആരംഭിച്ചത്. ജലസ്രോതസ്സിൽ വിഷം കലക്കിയതാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൗൺസിലർ ഇ.ആർ.ചിഞ്ചു പൊലീസിൽ പരാതി നൽകി.