കാക്കനാട്∙ സംഘടനകൾ ഭിന്നിച്ചു നിൽക്കെ നാളെ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാൻ ഗതാഗത വകുപ്പ് തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങി. ഡ്രൈവിങ് ടെസ്റ്റുമായി നാളെ മുതൽ സഹകരിക്കുമെന്ന് സിഐടിയു യൂണിയനും ഇന്ന് അധികൃതരുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷമേ തീരുമാനം എടുക്കൂവെന്ന് ഇതര ഡ്രൈവിങ് സ്കൂൾ സംഘടനകളും വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ സംഘടനകൾ ഭിന്നിച്ചു നിൽക്കെ നാളെ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാൻ ഗതാഗത വകുപ്പ് തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങി. ഡ്രൈവിങ് ടെസ്റ്റുമായി നാളെ മുതൽ സഹകരിക്കുമെന്ന് സിഐടിയു യൂണിയനും ഇന്ന് അധികൃതരുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷമേ തീരുമാനം എടുക്കൂവെന്ന് ഇതര ഡ്രൈവിങ് സ്കൂൾ സംഘടനകളും വ്യക്തമാക്കി. ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ സംഘർഷമുണ്ടാകുമെന്ന ആശങ്ക മോട്ടർ വാഹന വകുപ്പിനുണ്ട്. ഇന്നലെ ടെസ്റ്റ് നടന്നില്ല. ബുധനാഴ്ചകളിൽ ഡ്രൈവിങ് ടെസ്റ്റ് ഇല്ലാത്തതിനാൽ ഇന്ന് പതിവു പോലെ ടെസ്റ്റ് മുടങ്ങും. എന്തു വില കൊടുത്തും നാളെ ടെസ്റ്റ് പുനഃരാരംഭിക്കാനാണ് മോട്ടർ വാഹന വകുപ്പിനു ലഭിച്ചിട്ടുള്ള നിർദേശം.

ഒരാഴ്ച മുൻപ് സമരത്തിൽ നിന്ന് പിൻമാറിയിട്ടും ഇന്നലെ വരെ ഇതര സംഘടനകൾക്കൊപ്പം ബഹിഷ്ക്കരണത്തിൽ പങ്കെടുത്തതായും ഡ്രൈവിങ് ലൈസൻസിനായി കാത്തിരിക്കുന്ന അപേക്ഷകരുടെ താൽപര്യം കൂടി മുൻനിർത്തിയാണ് നാളെ മുതൽ ടെസ്റ്റിനോട് സഹകരിക്കാൻ തീരുമാനിച്ചതെന്നും സിഐടിയു നേതാക്കൾ പറഞ്ഞു. അതേസമയം, നിബന്ധനകളിൽ ഇളവുകൾ നൽകി ഇതര ഡ്രൈവിങ് സ്കൂൾ സംഘടനകളെ കൂടി നാളെ മുതൽ അനുനയ പാതയിലെത്തിക്കാനാണു ഗതാഗത വകുപ്പിന്റെ ശ്രമം.