കളമശേരി/മരട് ∙ പെരിയാറിൽ കോട‌ിക്കണക്കിനു രൂപയുടെ മത്സ്യക്കുരുതിക്കു കാരണം ജലത്തിലെ ഓക്സിജന്റെ കുറവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). എന്നാൽ പിസിബിയുടെ റിപ്പോർട്ട് തള്ളിയ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മത്സ്യക്കുരുതിക്കു കാരണം വ്യവസായ മാലിന്യമാണെന്നു

കളമശേരി/മരട് ∙ പെരിയാറിൽ കോട‌ിക്കണക്കിനു രൂപയുടെ മത്സ്യക്കുരുതിക്കു കാരണം ജലത്തിലെ ഓക്സിജന്റെ കുറവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). എന്നാൽ പിസിബിയുടെ റിപ്പോർട്ട് തള്ളിയ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മത്സ്യക്കുരുതിക്കു കാരണം വ്യവസായ മാലിന്യമാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി/മരട് ∙ പെരിയാറിൽ കോട‌ിക്കണക്കിനു രൂപയുടെ മത്സ്യക്കുരുതിക്കു കാരണം ജലത്തിലെ ഓക്സിജന്റെ കുറവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). എന്നാൽ പിസിബിയുടെ റിപ്പോർട്ട് തള്ളിയ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മത്സ്യക്കുരുതിക്കു കാരണം വ്യവസായ മാലിന്യമാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി/മരട് ∙ പെരിയാറിൽ കോട‌ിക്കണക്കിനു രൂപയുടെ മത്സ്യക്കുരുതിക്കു കാരണം ജലത്തിലെ ഓക്സിജന്റെ കുറവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). എന്നാൽ പിസിബിയുടെ റിപ്പോർട്ട് തള്ളിയ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മത്സ്യക്കുരുതിക്കു കാരണം വ്യവസായ മാലിന്യമാണെന്നു വ്യക്തമാക്കി.  മത്സ്യക്കുരുതിയെ സംബന്ധിച്ച് അന്വേഷണത്തിനു ചുമതലപ്പെടുത്തിയ സബ്കലക്ടർ കെ.മീരയ്ക്കു സമർപ്പിച്ച റിപ്പോർട്ടുകളിലാണ് വൈരുധ്യം. പിസിബിയുടെ റിപ്പോർട്ട് ശാസ്ത്രീയ പഠനം നട‌ത്താതെ തയാറാക്കിയതാണെന്നു ആരോപണമുണ്ട്. പരിശോധനയ്ക്കെടുത്ത സാംപിളിൽ സൾഫൈഡിന്റെയും അമോണിയയുടെയും സാന്നിധ്യം കണ്ടെത്താൻ കുഫോസിനു കഴി‍ഞ്ഞപ്പോൾ പിസിബി റിപ്പോർട്ടിൽ ഇതു സംബന്ധിച്ചു പരാമർശമേയില്ല.

എൻജിനീയറെ സ്ഥലം മാറ്റി
പെരിയാറിൽ 20നും 21നും ഉണ്ടായ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏലൂരിലെ സർവെയ്‌ലൻസ് സെന്ററിലെ എൻവയൺമെന്റൽ എൻജിനീയർ സജീവ് ജോയിയെ സ്ഥലം മാറ്റി. പെരുമ്പാവൂരിലേക്കാണു മാറ്റം. പകരം പെരുമ്പാവൂർ ഓഫിസിലെ സീനിയർ എൻവയൺമെന്റൽ എൻജിനീയർ എം.എ. ഷിജുവിനാണ് ഏലൂരിലെ ചുമതല. പെരിയാറിൽ മേൽത്തട്ടിൽ 20നു രാവിലെ കാണപ്പെട്ട രാസമാറ്റത്തെക്കുറിച്ചു പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും മുന്നറിയിപ്പു നൽകിയിട്ടും ഏലൂർ ഓഫിസ് ഗൗരവത്തിലെടുത്തില്ലെന്നു ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. അന്നു രാത്രിയാണു വൻമത്സ്യക്കുരുതി നട‌ന്നത്. ഇതു സംബന്ധിച്ചു അന്വേഷണം നടത്തുന്ന സബ്കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണു സജീവ് ജോയിയെ സ്ഥലം മാറ്റിയത്.

ADVERTISEMENT

പിസിബിയെ വെട്ടിലാക്കി കുഫോസിന്റെ റിപ്പോർട്ട്
കളമശേരി /മരട്∙ഹൈഡ്രജൻ സൾഫൈഡ്, അമോണിയ എന്നിവയുടെ സാന്നിധ്യവും ഓക്സിജൻ കുറഞ്ഞതുമാണു പെരിയാറിലെ മത്സ്യക്കുരുതിക്കു കാരണമെന്നുള്ള കുഫോസിന്റെ കണ്ടെത്തൽ പിസിബിയെ പ്രതിക്കൂട്ടിലാക്കി. സൾഫൈഡിന്റെയും അമോണിയയുടെയും സാന്നിധ്യം എങ്ങനെയുണ്ടായി എന്നു കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണ്. എങ്ങനെയാണു രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടായതെന്ന് അറിയേണ്ടതുണ്ട്. മത്സ്യങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാലേ ഇതു വ്യക്തമാകൂ. ഇതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നും കുഫോസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൈവ മാലിന്യത്തിൽ നിന്ന് അമോണിയ വരാമെങ്കിലും സൾഫൈഡ് പൂർണമായും രാസ മാലിന്യമാണ്. 

ഇതിൽ സ്ഥിരീകരണം നടത്താൻ വിശദമായ പരിശോധന വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പെരിയാറിലെ മലിനീകരണം നിരീക്ഷിക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ സംവിധാനം ഒരുക്കണമെന്ന നിർദേശവും കുഫോസ് മുന്നോട്ടു വച്ചിട്ടുണ്ട്. അനുമതി നൽകുകയാണെങ്കിൽ സജ്ജീകരണങ്ങൾ തയാറാക്കാൻ കുഫോസ് ഒരുക്കമാണെന്നും വൈസ് ചാൻസലർ ഡോ. ടി. പ്രദീപ്കുമാർ പറഞ്ഞു. റിപ്പോർട്ട് ഫിഷറീസ് വകുപ്പിനു കൈമാറി. റജിസ്ട്രാർ ഉൾപ്പെടെ ഏഴംഗ സമിതിയാണു റിപ്പോർട്ട് തയാറാക്കിയത്.

ADVERTISEMENT

വ്യവസായശാലകൾ പെരിയാറിലേക്ക് മലിനജലം ഒഴുക്കുന്നില്ല: പിസിബി
കളമശേരി ∙ രാസമാലിന്യമല്ല, ജലത്തിൽ ഓക്സിജൻ ഗണ്യമായി കുറഞ്ഞതാണു പെരിയാറിലെ മത്സ്യക്കുരുതിക്കു കാരണമെന്നു സബ് കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ച പിസിബി. വ്യവസായശാലകളിൽ നിന്ന് അനധികൃതമായോ സംസ്കരിക്കാതെയോ മലിനജലം പുറന്തള്ളുന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പറയുന്നു. മഴ ശക്തിപ്പെട്ടതിനെ തുടർന്നു പാതാളം റഗുലേറ്റർ ബ്രിജിലെ 3 ഷ‌ട്ടറുകൾ തുറന്നതിനെത്തുടർന്നു മുകൾ വശത്തു നിന്നു ഡിസോൾവ്ഡ് ഓക്സിജൻ (ഡിഒ) ലെവൽ (1.3 മില്ലിഗ്രാം/ലീറ്റർ) കുറഞ്ഞ ജലം കൂടിയ അളവിൽ റഗുലേറ്ററിനു താഴേക്ക് ഒഴുകിയതു മത്സ്യനാശത്തിനു കാരണമായി കരുതുന്നു. പാതാളം ബണ്ടിൽ നിന്നു 11 കിലോമീറ്ററോളം ദൂരത്തിൽ മത്സ്യക്കുരുതി നടന്നുവെന്നു പിസിബി സമ്മതിക്കുന്നു.

ബണ്ട് ദീർഘനാൾ അടഞ്ഞുകിടക്കുന്നതിനാൽ ബണ്ടിനു മുകൾഭാഗത്തുള്ള ജനവാസമേഖലകളിലൂടെ ഒഴുകിവരുന്ന പുഴയിൽ ജൈവമാലിന്യങ്ങൾ വൻതോതിൽ എത്തി ബണ്ടിനു മുകളിൽ കെട്ടിക്കിടക്കുന്നതും അവ അട‌ിത്തട്ടിൽ അടിയുന്നതും ബണ്ട് തുറന്നപ്പോൾ ഉണ്ടായ വെള്ളത്തിന്റെ പെട്ടെന്നുള്ള തുടർച്ചയും ശക്തമായ പ്രവാഹവും ബണ്ടിന്റെ താഴ്ഭാഗത്തു ഡിഒ വല്ലാതെ കുറയുന്നതിനു കാരണമായതിനാലാണു മത്സ്യക്കുരുതിയെന്നാണു പ്രാഥമിക നിഗമനമെന്നു റിപ്പോർട്ടിൽ പറയുന്നു. (അതേസമയം ഡിഒ അപകടകരമാം വിധം കുറയുന്നുവെന്നു പറയുന്ന മേൽത്തട്ടിൽ മത്സ്യക്കുരുതി ഈ ദിവസങ്ങളിൽ ഉണ്ടായില്ല. പാതാളം പാലത്തിൽ 20നു രാവിലെ ഡിഒ 0.7 മില്ലിഗ്രാം/ലീറ്റർ ആയിരുന്നു). ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (ബിഒഡി), ഹെവി മെറ്റൽസ് തുടങ്ങിയവയുടെ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നും നിലവിൽ ലഭിച്ചിട്ടുള്ള പരിശോധനാഫലങ്ങൾ പ്രകാരം വ്യവസായ മാലിന്യത്തിന്റെ സാന്നിധ്യം ഉള്ളതായി കാണുന്നില്ലെന്നും പിസിബി വ്യക്തമാക്കുന്നു.

ADVERTISEMENT

പിസിബി റിപ്പോർട്ട് തള്ളണം:പരിസ്ഥിതി പ്രവർത്തകർ
കളമശേരി∙ പെരിയാറിൽ 20നുണ്ടായ മത്സ്യക്കുരുതിയെ സംബന്ധിച്ചു സബ്കലക്ടർക്കു മലിനീകരണ നിയന്ത്രണ ബോർ‍ഡ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് കലക്ടർ തള്ളണമെന്നു പരിസ്ഥിതി സംഘടനകളായ പെരിയാർ മലിനീകരണ വിരുദ്ധ സമിതി, ജനജാഗ്രത എന്നിവർ ആവശ്യപ്പെട്ടു. മത്സ്യക്കുരുതിക്ക് ആധാരം വ്യവസായ മലിനീകരണമല്ലെന്നു പറഞ്ഞിട്ടുണ്ട്. ഇതു പൊതുജനങ്ങളോടും കർഷകരോടും മത്സ്യത്തൊഴിലാളികളോടും ശാസ്ത്ര സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്.

ബണ്ടിനു താഴെ മത്സ്യം ചത്തുപൊങ്ങിയതിനെക്കുറിച്ച് റിപ്പോർട്ട് ഒന്നും പറയുന്നില്ല. പ്രാഥമിക വിവരങ്ങൾ മാത്രമാണു പിസിബി പരിശോധിച്ചി‌ട്ടുള്ളത്. ഇതു സാധാരണ ലാബിൽ സാംപിൾ കിറ്റ് ഉപയോഗിച്ചു ചെയ്യാവുന്ന പ്രക്രിയ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് മത്സ്യക്കുരുതി വ്യവസായ മാലിന്യം കൊണ്ടല്ലെന്നു പറയാൻ കഴിയുക. ഈ റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ സസ്പെൻ‍ഡ് ചെയ്യണമെന്നു പെരിയാർ മലിനീകരണ വിരുദ്ധ സമിതി റിസർച് കോ–ഓർഡിനേറ്റർ പുരുഷൻ ഏലൂർ, ജനജാഗ്രത ഭാരവാഹി ഒ.വി.ഷബീർ എന്നിവർ ആവശ്യപ്പെട്ടു.

നഷ്ടം പൂർണമായി നികത്തണം’
കൊച്ചി ∙ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മത്സ്യ കർഷകർക്കുണ്ടായ നഷ്ടം പൂർണമായി നികത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ (എച്ച്ആർപിഎം) ആവശ്യപ്പെട്ടു. 10 കോടി രൂപയുടെ നഷ്ടം മത്സ്യക്കർഷകർക്കുണ്ടായെന്നാണു കണക്ക്. പെരിയാറിലെ സ്വാഭാവിക മത്സ്യ സമ്പത്തിലുണ്ടായ നാശനഷ്ടം വേറെയും.6 മാസമായി വിളവെടുക്കാൻ കാത്തിരുന്ന ഉൾനാടൻ മത്സ്യക്കർഷകരുടെ സ്വപ്നങ്ങളാണു സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മൂലം നഷ്ടമായത്. ഏലൂരിലെയും പരിസര പ്രദേശങ്ങളിലെയും രാസമാലിന്യങ്ങൾ പെരിയാറിലേക്കു തള്ളിവിടുന്നതു പതിറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്. 

എന്നിട്ടും ബന്ധപ്പെട്ട ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് എച്ച്ആർപിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇറിഗേഷൻ വകുപ്പിനെ പഴിചാരാൻ പിസിബി കുറ്റം മുഴുവൻ ഷട്ടറുകൾ നിയന്ത്രിക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ ചുമലിൽ കെട്ടിവയ്ക്കാനാണു പിസിബി റിപ്പോർട്ട് ശ്രമിക്കുന്നത്. പെരിയാറിൽ സ്വാഭാവിക ഒഴുക്ക് നിലനിർത്തണമെന്നു 2018 മുതൽ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടുന്നതാണെന്നു പിസിബി പറയുന്നു.