കിഴക്കൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബിയും
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബിയും പടരുന്നു. ആവോലി, പായിപ്ര മേഖലയിൽ റിപ്പോർട്ട് ചെയ്ത സാധാരണ മഞ്ഞപ്പിത്തത്തേക്കാൾ കൂടുതലാണ് പായിപ്ര, വാളകം, മൂവാറ്റുപുഴ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബിയുടെ വ്യാപനം. തൃക്കളത്തൂരിൽ കഴിഞ്ഞ ദിവസം ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ആവോലി

മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബിയും പടരുന്നു. ആവോലി, പായിപ്ര മേഖലയിൽ റിപ്പോർട്ട് ചെയ്ത സാധാരണ മഞ്ഞപ്പിത്തത്തേക്കാൾ കൂടുതലാണ് പായിപ്ര, വാളകം, മൂവാറ്റുപുഴ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബിയുടെ വ്യാപനം. തൃക്കളത്തൂരിൽ കഴിഞ്ഞ ദിവസം ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ആവോലി പഞ്ചായത്തിലെ അടൂപ്പറമ്പിൽ 19 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഹെപ്പറ്റൈറ്റിസി എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തം അടൂപ്പറമ്പിലെ കിണറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചവരിലാണ് വ്യാപിച്ചത്. ഇതേ തുടർന്ന് പഞ്ചായത്തിന്റെയും ജില്ല ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.
രോഗം നിയന്ത്രണ വിധേയമാണെന്നും കൂടുതൽ പേരിലേക്ക് രോഗം വ്യാപിച്ചിട്ടില്ലെന്നും ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് പറഞ്ഞു. അതേ സമയം വാഴപ്പിള്ളിയിലെ ചാരീസ് ആശുപത്രിയിൽ മാത്രം നിത്യേന 3 പേരെങ്കിലും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് എത്തുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. രക്തത്തിൽ നിന്നും ശരീര സ്രവങ്ങളിൽ നിന്നും പടരുന്ന ഹെപ്പറ്റൈറ്റിസ് ബി കിഴക്കൻ മേഖലയിൽ വർഷങ്ങളായി വ്യാപകമായി പടരുന്നുണ്ട്. രോഗ വ്യാപനത്തിന്റെ സ്രോതസ് കണ്ടെത്താനായി ഒട്ടേറെ പരിശോധനകളും സർവേകളും നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. രോഗ വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.