ജനാധിപത്യത്തിന്റെ തുടിതാളം; നാടെങ്ങും ആഘോഷം, ആവേശം
തൃപ്പൂണിത്തുറ ∙ ഹൈബി ഈഡന്റെ വിജയത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ. വടക്കേക്കോട്ട മെട്രോ സ്റ്റേഷനു സമീപത്തു നിന്നു നിന്നു ഹൈബി ഈഡനു സ്വീകരണം നൽകി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ബ്ലോക്ക് പ്രസിഡന്റ് പി.സി.പോൾ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, മണ്ഡലം

തൃപ്പൂണിത്തുറ ∙ ഹൈബി ഈഡന്റെ വിജയത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ. വടക്കേക്കോട്ട മെട്രോ സ്റ്റേഷനു സമീപത്തു നിന്നു നിന്നു ഹൈബി ഈഡനു സ്വീകരണം നൽകി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ബ്ലോക്ക് പ്രസിഡന്റ് പി.സി.പോൾ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, മണ്ഡലം പ്രസിഡന്റ് പി.എം.ബോബൻ, ലാൽബെർട്ട് , ഡി.അർജുനൻ, എൽദോസ് അമ്പാട്ട്, ഗോപു രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
തൃപ്പൂണിത്തുറ ∙ ലോക്സഭ തിരഞ്ഞെടുപ്പിലെ എൻഡിഎ വിജയത്തിലും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ലാദ പ്രകടനം നടത്തി ബിജെപി. സ്റ്റാച്യു ജംക്‌ഷനിൽ മണ്ഡലം പ്രസിഡന്റ് വി.അജിത്ത് കുമാർ, പാർലമെന്ററി പാർട്ടി നേതാവ് പി.കെ.പീതാംബരൻ, മണ്ഡലം ജനറൽ സെക്രട്ടറി സമീർ ശ്രീകുമാർ, ജില്ലാ മീഡിയ കൺവീനർ നവീൻ കേശവൻ, മണ്ഡലം സെൽ കോഓർഡിനേറ്റർ എം.എസ്.വിനോദ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്.ഉണ്ണി, ന്യൂനപക്ഷ മോർച്ച അലക്സ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.
അരൂർ ∙ കെ.സി.വേണുഗോപാലിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് അരൂർ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. അരൂർ, ചന്തിരൂർ, എരമല്ലൂർ, എഴുപുന്ന, കുത്തിയതോട്, അരൂക്കുറ്റി എന്നിവിടങ്ങളിലായിരുന്നു പ്രകടനം. വാദ്യമേളങ്ങളും ഉണ്ടായിരുന്നു. അരൂർ ബൈപാസ് കവലയിൽ നടന്ന പ്രകടനത്തിന് നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.
കോൺഗ്രസ് അരൂർ ബ്ലോക്കിന്റെ കീഴിലുള്ള 10 മണ്ഡലങ്ങളിലും കോൺഗ്രസ് ലീഡ് നിലനിർത്തി. അതേസമയം തൈക്കാട്ടുശേരി ബ്ലോക്കിന്റെ കീഴിലുള്ള 9 മണ്ഡലങ്ങളിൽ അരൂക്കുറ്റി മണ്ഡലത്തിൽമാത്രമാണ് കെ.സി.വേണുഗോപാലിന് ലീഡ് ലഭിച്ചത്. അരൂർ നിയോജക മണ്ഡലത്തിൽ 12650 വോട്ടിന്റെ ഭൂരിപക്ഷമാണ് വേണുഗോപാലിനു ലഭിച്ചത്. വേണുഗോപാലിന്റെ വിജയത്തിന് അക്ഷീണ യത്നം നടത്തിയ യുഡിഎഫ് നേതാക്കൾ, പ്രവർത്തകർ എന്നിവരെ അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് പായിക്കാട് അഭിനന്ദിച്ചു.വിവിധ സ്ഥലങ്ങളിൽ മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.
കൊച്ചി ∙ കേന്ദ്രത്തിൽ എൻഡിഎയുടെയും തൃശൂരിൽ സുരേഷ്ഗോപിയുടെയും വിജയത്തെ തുടർന്നു ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് രമാദേവി തോട്ടുങ്കൽ, സംസ്ഥാന സമിതിയംഗങ്ങളായ പദ്മജ എസ്.മേനോൻ, സി.ജി.രാജഗോപാൽ, നേതാക്കളായ കെ.വിശ്വനാഥൻ, യു.ആർ. രാജേഷ്, ഡെമീഷ്, ബേബി കിരീടം, ഷാലി വിനയൻ എന്നിവർ നേതൃത്വം നൽകി.
ഉദയംപേരൂർ ∙ ഹൈബി ഈഡന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മിറ്റി പ്രകടനവും മധുരപലഹാര വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര, ബ്ലോക്ക് ഭാരവാഹികളായ കെ.വി. രത്നാകരൻ, ജൂബൻ ജോൺ, എം.പി. ഷൈമോൻ, ബാരിഷ് വിശ്വനാഥ്, സി.പി. സുനിൽ കുമാർ, ആനി അഗസ്റ്റിൻ, ടി.ആർ. രാജു, എ.പി. ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.