മുരളിയുടെയും രാധയുടെയും നല്ലനടപ്പ്
കാലടി∙ പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിത മാതൃകയാണ് ദമ്പതികളായ കാലടി എസ് മുരളീധരനും രാധയും. പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നു കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഇവർ ശേഖരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും മുന്നൂറോളം മദ്യ കുപ്പികളും.ഇവ കഴുകി വൃത്തിയാക്കി വീട്ടിൽ

കാലടി∙ പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിത മാതൃകയാണ് ദമ്പതികളായ കാലടി എസ് മുരളീധരനും രാധയും. പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നു കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഇവർ ശേഖരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും മുന്നൂറോളം മദ്യ കുപ്പികളും. ഇവ കഴുകി വൃത്തിയാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് വിറ്റു കിട്ടുന്ന തുക കൊണ്ട് കാലടി എസ്എൻഡിപി ലൈബ്രറിയിലെ ശാസ്ത്ര പുസ്തക വിഭാഗം വിപുലീകരിക്കുകയാണ് ലക്ഷ്യം. മുരളീധരൻ കാലടി എസ്എൻഡിപി ലൈബ്രറി സെക്രട്ടറിയും രാധ കാലടി പഞ്ചായത്തിലെ ലൈബ്രേറിയനും ആണ്.
‘ഞങ്ങളുടെ നടത്തം നാടിന്റെ ആരോഗ്യത്തിന്’ എന്ന ആശയവുമായാണ് പ്രഭാത സവാരി നടത്തുന്നതെന്ന് മുരളീധരനും രാധയും പറഞ്ഞു. കുനിഞ്ഞു നിവർന്നും മണ്ണിൽ നിന്നു കുപ്പികളും അടപ്പുകളും പറക്കുമ്പോൾ ഒരു വ്യായാമവും ഇതോടൊപ്പം ലഭിക്കുന്നു. മാലിന്യം പെറുക്കി മാറ്റുന്ന പ്രവർത്തി സമൂഹത്തിലെ താഴേക്കിടയിലുള്ളർ മാത്രം ചെയ്യേണ്ട ഒന്നല്ലെന്ന് അവർ പറഞ്ഞു. മികച്ച ഗ്രന്ഥശാല പ്രവർത്തകർക്കുള്ള ജില്ലാതല പുരസ്കാരം ഈ ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്.