കൊച്ചി മെട്രോ 347–ാം നമ്പർ തൂണിനു താഴെ ദേശീയപാതയിൽ ഉയരവ്യത്യാസം; അപകട ഭീഷണി
കളമശേരി ∙ ദേശീയപാതയിൽ പത്തടിപ്പാലത്ത് കൊച്ചി മെട്രോ റെയിലിന്റെ 347–ാം നമ്പർ തൂണിന്റെ ഇരുവശവും താഴെ റോഡിലുണ്ടായിട്ടുള്ള ഉയരവ്യത്യാസം ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് അപകടഭീഷണിയായി. തൂണിന്റെ അടിത്തറ റോഡിൽ നിന്ന് 5 സെന്റിമീറ്ററോളം ഉയർന്നാണു നിൽക്കുന്നത്. തൊട്ടടുത്തെത്തുമ്പോഴാണു റോഡിന്റെ ഉയര വ്യത്യാസം

കളമശേരി ∙ ദേശീയപാതയിൽ പത്തടിപ്പാലത്ത് കൊച്ചി മെട്രോ റെയിലിന്റെ 347–ാം നമ്പർ തൂണിന്റെ ഇരുവശവും താഴെ റോഡിലുണ്ടായിട്ടുള്ള ഉയരവ്യത്യാസം ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് അപകടഭീഷണിയായി. തൂണിന്റെ അടിത്തറ റോഡിൽ നിന്ന് 5 സെന്റിമീറ്ററോളം ഉയർന്നാണു നിൽക്കുന്നത്. തൊട്ടടുത്തെത്തുമ്പോഴാണു റോഡിന്റെ ഉയര വ്യത്യാസം കാണാൻ കഴിയുക. വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്നു ബ്രേക്കിടുന്നതും വെട്ടിച്ചു മാറ്റുന്നതും അപകടത്തിനിടയാക്കുന്നു.
ഒരു വർഷം മുൻപ് ഇതേ അവസ്ഥയുണ്ടായപ്പോൾ ഈ പ്രദേശ മാത്രം ടാർ ചെയ്തു പരിഹാരം കാണുകയായിരുന്നു. ഈ ഭാഗത്തു മറ്റു തൂണുകൾക്കു സമീപവും റോഡിൽ ഉയര വ്യത്യാസം പ്രകടമാണെങ്കിലും 347–ാം നമ്പർ തൂണിന്റെ താഴെ ഭാഗത്തു മാത്രമാണ് അപകട ഭീഷണി ഉയർന്നിട്ടുള്ളത്.