അഭിമാനതാരങ്ങളായി കൈതാരം വിനോദ്കുമാറും ബാബു ആലുവയും
പറവൂർ ∙ കൈതാരം വിനോദ്കുമാറും ബാബു ആലുവയും കേരള സംഗീതനാടക അക്കാദമി പുരസ്കാരം നേടിയത് പറവൂരിന് അഭിമാനമായി. കഥാപ്രസംഗത്തിൽ പുരസ്കാരം നേടിയ വിനോദ്കുമാർ കൈതാരം സ്വദേശിയാണ്. നാടകത്തിൽ അവാർഡ് നേടിയ ബാബു ആലുവ 3 പതിറ്റാണ്ടായി വഴിക്കുളങ്ങരയിലാണ് താമസം. കഥാപ്രസംഗ കലയുടെ 100-ാം വാർഷിക വേളയിലാണ് വിനോദ്കുമാറിനെ

പറവൂർ ∙ കൈതാരം വിനോദ്കുമാറും ബാബു ആലുവയും കേരള സംഗീതനാടക അക്കാദമി പുരസ്കാരം നേടിയത് പറവൂരിന് അഭിമാനമായി. കഥാപ്രസംഗത്തിൽ പുരസ്കാരം നേടിയ വിനോദ്കുമാർ കൈതാരം സ്വദേശിയാണ്. നാടകത്തിൽ അവാർഡ് നേടിയ ബാബു ആലുവ 3 പതിറ്റാണ്ടായി വഴിക്കുളങ്ങരയിലാണ് താമസം.കഥാപ്രസംഗ കലയുടെ 100-ാം വാർഷിക വേളയിലാണ് വിനോദ്കുമാറിനെ പുരസ്കാരം തേടിയെത്തിയത്. 1987ൽ സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ‘വരരുചി’ എന്ന കഥ അവതരിപ്പിച്ചാണ് തുടക്കം. 1988ൽ കഥാപ്രസംഗകൻ കെടാമംഗലം സദാനന്ദന്റെ ശിഷ്യനായി. കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ഭാര്യ: ദീപ്തി. മക്കൾ: പ്രാർഥന, പ്രഭാത്.
1970 കളിൽ സ്കൂൾ പഠനകാലത്ത് ‘സ്പന്ദനം’ എന്ന നാടകം സംവിധാനം ചെയ്താണ് ബാബു ആലുവയുടെ തുടക്കം. ആയിരക്കണക്കിന് കലാകാരന്മാരെ കൂട്ടിയിണക്കി ഗ്രാമീണ നാടക വേദിയിൽ ചലനം സൃഷ്ടിച്ചു. അമച്വർ നാടക രംഗത്തായിരുന്നു ശ്രദ്ധേയമായ സംഭാവനകൾ. നന്ത്യാട്ടുകുന്നം നാടക അരങ്ങിനു വേണ്ടി സംവിധാനം ചെയ്ത ‘കിണർ’ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു. ബാബുവിന്റെ നേതൃത്വത്തിലാണ് വഴിക്കുളങ്ങരയിൽ നാടകസംഘം രൂപീകരിച്ചത്.എഴുപത്തിയഞ്ചോളം നാടകങ്ങൾ സംവിധാനം ചെയ്തു. രംഗപടം, ദീപാലങ്കാരം, വസ്ത്രാലങ്കാരം, സംഗീത നിയന്ത്രണം എന്നിവയിലും പ്രതിഭ തെളിയിച്ചു. ഭാര്യ സൂസി. മകൻ ആൻഡ്രോക്ലിസ്.