തൃപ്പൂണിത്തുറ മിൽമ ഡെയറി സൗരോർജത്തിലേക്ക്
തൃപ്പൂണിത്തുറ ∙ സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയറി ആകാൻ മിൽമ എറണാകുളം ഡെയറി. എസ്എൻ ജംക്‌ഷനു സമീപമുള്ള ഡെയറിയിൽ 15.25 കോടി രൂപ ചെലവിൽ പദ്ധതി 3 മാസത്തിനകം പൂർത്തിയാകുമെന്നു മിൽമ ചെയർമാൻ എം.ടി. ജയൻ പറഞ്ഞു. 7 ഏക്കറിലാണ് സോളർ പാനലുകൾ സ്ഥാപിക്കുകയെന്നു ജനറൽ മാനേജർ ജി.വി.എസ്. പ്രസാദ

തൃപ്പൂണിത്തുറ ∙ സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയറി ആകാൻ മിൽമ എറണാകുളം ഡെയറി. എസ്എൻ ജംക്‌ഷനു സമീപമുള്ള ഡെയറിയിൽ 15.25 കോടി രൂപ ചെലവിൽ പദ്ധതി 3 മാസത്തിനകം പൂർത്തിയാകുമെന്നു മിൽമ ചെയർമാൻ എം.ടി. ജയൻ പറഞ്ഞു.
7 ഏക്കറിലാണ് സോളർ പാനലുകൾ സ്ഥാപിക്കുകയെന്നു ജനറൽ മാനേജർ ജി.വി.എസ്. പ്രസാദ റാവു പറഞ്ഞു. കെഎസ്ഇബി ഗ്രിഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. പാർക്കിങ് ഏരിയയിലും ചതുപ്പ് നിലത്തും കുളത്തിനു മുകളിലും ഫ്ലോട്ടിങ് ഷെൽട്ടർ സ്ഥാപിച്ചു പാനലുകൾ സ്ഥാപിക്കും.
ആദ്യ ഘട്ടത്തിൽ 2 മെഗാ വാട്ട് വൈദ്യുതി ഉൽപാദനമാണു ലക്ഷ്യം. 3 കോടി രൂപയാണ് മിൽമ മുടക്കുന്നത്. 12.25 കോടി രൂപയുടെ കേന്ദ്ര വായ്പ ലഭിക്കും. 24 ലക്ഷം രൂപയാണു മാസംതോറും മിൽമയുടെ വൈദ്യുതിച്ചെലവ്. 20 ലക്ഷം രൂപയുടെ വൈദ്യുതി ഇവിടെ നിന്നു ഉൽപാദിപ്പിക്കാൻ കഴിയും.