ഓടകൾ ശുചീകരിച്ചില്ല, വെള്ളക്കെട്ട് രൂക്ഷം
കൂത്താട്ടുകുളം∙ ടൗണിൽ മഴ പെയ്യുമ്പോൾ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. പലയിടത്തും വലിയ അളവിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സെൻട്രൽ കവല, ജൂവൽ ജംക്‌ഷൻ, മീഡിയ കവലയ്ക്കു സമീപം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതം. വലിയ വാഹനങ്ങൾ പോകുമ്പോൾ ഇരുചക്ര വാഹന

കൂത്താട്ടുകുളം∙ ടൗണിൽ മഴ പെയ്യുമ്പോൾ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. പലയിടത്തും വലിയ അളവിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സെൻട്രൽ കവല, ജൂവൽ ജംക്‌ഷൻ, മീഡിയ കവലയ്ക്കു സമീപം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതം. വലിയ വാഹനങ്ങൾ പോകുമ്പോൾ ഇരുചക്ര വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ദേഹത്ത് വെള്ളം തെറിക്കുന്ന സ്ഥിതിയാണ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം തെറിക്കുന്നുണ്ട്. ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകുന്നതാണു പ്രതിസന്ധിക്ക് കാരണം. ടൗണിലെ ഓടകൾ വേണ്ടവിധം ശുചീകരിക്കാൻ കെഎസ്ടിപിയോ നഗരസഭയോ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. മാർക്കറ്റ് റോഡിൽ മണ്ണ് നിറഞ്ഞ് ഓടകൾ തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ്.