മയിലിനെ കറിവച്ച് കഴിക്കാൻ ശ്രമിച്ച സഹോദരന്മാർ പിടിയിൽ
കുറുപ്പംപടി∙ മയിലിനെ കറിവച്ചു കഴിക്കാൻ ശ്രമിച്ച കേസിൽ സഹോദരന്മാരായ 2 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുടക്കുഴ അകനാട് കുന്നുമ്മേൽ രവീന്ദ്രൻ (63), സഹോദരൻ സാബു(49) എന്നിവരാണ് അറസ്റ്റിലായത്. വീടിനു മുൻപിലെ വൈദ്യുതി ലൈനിൽ ഷോക്കേറ്റു ചത്ത നിലയിലാണു മയിലിനെ കിട്ടിയതെന്ന് ഇവർ പറഞ്ഞെങ്കിലും വനംവകുപ്പ്

കുറുപ്പംപടി∙ മയിലിനെ കറിവച്ചു കഴിക്കാൻ ശ്രമിച്ച കേസിൽ സഹോദരന്മാരായ 2 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുടക്കുഴ അകനാട് കുന്നുമ്മേൽ രവീന്ദ്രൻ (63), സഹോദരൻ സാബു(49) എന്നിവരാണ് അറസ്റ്റിലായത്. വീടിനു മുൻപിലെ വൈദ്യുതി ലൈനിൽ ഷോക്കേറ്റു ചത്ത നിലയിലാണു മയിലിനെ കിട്ടിയതെന്ന് ഇവർ പറഞ്ഞെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
കറിവയ്ക്കാൻ നുറുക്കിയ നിലയിലാണു മയിലിന്റെ ഇറച്ചി വീട്ടിൽ നിന്നു കണ്ടെത്തിയത്. 4 കിലോയിലധികം തൂക്കമുളള ആൺ മയിലിന്റെ മാംസവും പീലികളുമാണ് കണ്ടെത്തിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. റേഞ്ച് ഓഫിസർ ആർ. അതീഷിന്റെ നേതൃത്വത്തിൽ കെ.കെ. മനോജ്, എസ്.എസ്.കണ്ണൻ, ബേസിൽ ചാക്കോ, ടി.കെ. അനുമോൾ എന്നിവരാണു പ്രതികളെ പിടികൂടിയത്.