എൽകെജി മുതൽ ഒരു ദിവസം പോലും ക്ലാസ് മുടക്കാതെ ഒൻപതാം ക്ലാസ് വിദ്യാർഥിനി
∙സ്കൂൾ ജീവിതത്തിലെ 11 വർഷത്തിനിടയിൽ ഇതുവരെയും സ്കൂളിൽ നിന്ന് അവധിയെടുക്കാതെ ആഷിന. തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആഷിന ബിനോയ് എൽകെജി മുതൽ ഇപ്പോൾ പഠിക്കുന്ന ഒൻപതാം ക്ലാസ് വരെ ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. മുഴുവൻ ഹാജർ ഉള്ളവർക്കു വർഷാവസാനം സർട്ടിഫിക്കറ്റ് നൽകുന്ന പതിവ്

കൊച്ചി∙ സ്കൂൾ ജീവിതത്തിലെ 11 വർഷത്തിനിടയിൽ ഇതുവരെയും സ്കൂളിൽ നിന്ന് അവധിയെടുക്കാതെ ആഷിന. തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആഷിന ബിനോയ് എൽകെജി മുതൽ ഇപ്പോൾ പഠിക്കുന്ന ഒൻപതാം ക്ലാസ് വരെ ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. മുഴുവൻ ഹാജർ ഉള്ളവർക്കു വർഷാവസാനം സർട്ടിഫിക്കറ്റ് നൽകുന്ന പതിവ് സ്കൂളിലുണ്ട്. എൽകെജി ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം പോലും ക്ലാസ് മുടങ്ങാത്ത ആഷിനയ്ക്ക് ആ സർട്ടിഫിക്കറ്റ് വലിയ പ്രചോദനമായി. തുടർന്ന് ഓരോ വർഷവും ഇതു ശീലമാക്കി. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകളിലും ഫുൾ ഹാജരായിരുന്നു ആഷിന.
വിദ്യോദയയിൽ തന്നെ രണ്ടാം ക്ലാസിൽ പഠിക്കുന്ന അനിയൻ ആഷിനും ചേച്ചിയുടെ പാത പിന്തുടർന്നു ക്ലാസിൽ ഫുൾ പ്രസന്റാണ്. എൽകെജി മുതൽ ഒരു ദിവസവും പോലും മുടങ്ങാതെ സ്കൂളിലെത്തുന്നു. തേവയ്ക്കൽ തൊട്ടേക്കാട്ടിൽ വീട്ടിൽ തെരേസ ഡാലി– ബിനോയ് ജോസഫ് ദമ്പതികളുടെ മകളാണ് ആഷിന. പനിയും മറ്റ് അസുഖങ്ങളും വരുന്നതു മിക്കവാറും ക്ലാസില്ലാത്ത ദിവസങ്ങളിലായതു കൊണ്ട് അവധിയെടുക്കേണ്ടി വന്നിട്ടില്ലെന്ന് അമ്മ തെരേസ പറഞ്ഞു. പനി വന്നു ഒരാഴ്ചയൊക്കെ ആഷിന കിടപ്പിലായിട്ടുണ്ട്. പക്ഷേ, അതു വേനലവധിക്കാലത്ത് ആയിരുന്നു. മക്കളുടെ ക്ലാസ് മുടങ്ങാതിരിക്കാൻ തെരേസയും ഭർത്താവ് ബിനോയിയും പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.