ആ വിളി മന്ത്രിയും പങ്കുവച്ചു; ജെയ്സൻ വൈറലായി
കോലഞ്ചേരി ∙ കേറി വാ... കേറി വാ...മൂന്നാർ .....മൂന്നാർ... ജെയ്സന്റെ ഇൗ വിളി നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയെ കരകയറ്റാനുള്ള വിളിയാണ്.ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഇറങ്ങി വരുന്നവരെ മൂന്നാർ ബസിലേക്കു വിളിച്ചു കയറ്റുന്ന ഡ്രൈവർ ജെയ്സന്റെ വിഡിയോ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫെയ്സ്ബുക് പേജിൽ

കോലഞ്ചേരി ∙ കേറി വാ... കേറി വാ...മൂന്നാർ .....മൂന്നാർ... ജെയ്സന്റെ ഇൗ വിളി നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയെ കരകയറ്റാനുള്ള വിളിയാണ്.ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഇറങ്ങി വരുന്നവരെ മൂന്നാർ ബസിലേക്കു വിളിച്ചു കയറ്റുന്ന ഡ്രൈവർ ജെയ്സന്റെ വിഡിയോ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചതോടെ വൈറലാണ്. 3 ദിവസം മുൻപ് മറ്റാരോ ചിത്രീകരിച്ചതാണ് വിഡിയോ. വരുമാനം കുറഞ്ഞതു മൂലം ആലപ്പുഴ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന മൂന്നാർ സർവീസ് റീ ഷെഡ്യൂൾ ചെയ്ത് കായംകുളം ഡിപ്പോയ്ക്ക് നൽകിയതോടെയാണ് ജെയ്സൻ ഇൗ റൂട്ടിൽ ഡ്രൈവറായി നിയോഗിക്കപ്പെട്ടത്.
പൂതൃക്ക പഞ്ചായത്തിലെ ബ്ലായിപ്പടി സ്വദേശിയായ ഇദ്ദേഹം 12 വർഷം മുൻപാണ് കെഎസ്ആർടിസിയിൽ ജോലിക്കു കയറിയത്. കായംകുളം ഡിപ്പോയിൽ നിന്നുള്ള മൂന്നാർ, കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ജെയ്സൻ ഓടിച്ചു വരുന്നത്. ജാവലിൻ ത്രോയിൽ എംജി സർവകലാശാലയിൽ 3 വട്ടം ചാംപ്യനായ ഇദ്ദേഹം നാട്ടിലെ പൊതു പ്രവർത്തനത്തിലും സജീവമാണ്.