കോലഞ്ചേരി ∙ ടൗണിൽ ഓട നിറഞ്ഞ് റോഡിലൂടെയും നടപ്പാതയിലൂടെയും ഒഴുകുന്നു. മലിന ജലത്തിൽ ചവിട്ടിയുള്ള യാത്ര സാംക്രമിക രോഗങ്ങൾ പടരാൻ ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ജംക്‌ഷനിൽ കെന്നഡി ടെക്സ്റ്റയിൽസിനു മുൻപിലാണ് മലിന ജലം റോഡിലൂടെ ഒഴുകുന്നത്. ടൗണിലെ ഓട ശുചീകരിച്ചിട്ട് 25 വർഷത്തിൽ ഏറെയായി. ഓടയിൽ മാലിന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി ∙ ടൗണിൽ ഓട നിറഞ്ഞ് റോഡിലൂടെയും നടപ്പാതയിലൂടെയും ഒഴുകുന്നു. മലിന ജലത്തിൽ ചവിട്ടിയുള്ള യാത്ര സാംക്രമിക രോഗങ്ങൾ പടരാൻ ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ജംക്‌ഷനിൽ കെന്നഡി ടെക്സ്റ്റയിൽസിനു മുൻപിലാണ് മലിന ജലം റോഡിലൂടെ ഒഴുകുന്നത്. ടൗണിലെ ഓട ശുചീകരിച്ചിട്ട് 25 വർഷത്തിൽ ഏറെയായി. ഓടയിൽ മാലിന്യം നിറഞ്ഞിട്ട് വർഷങ്ങളായി. മലിന ജലം ഒഴുകിപ്പോകാൻ ഇടമില്ലാതായതോടെ കോൺക്രീറ്റ് സ്ലാബുകൾ നടപ്പാതയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടുണ്ട്. 

സ്ലാബുകൾക്ക് ഇടയിലുള്ള വിടവിലൂടെയാണ് മലിന ജലം പ്രവഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അധികൃതരുടെ നിസ്സംഗതയാണ് മലിന ജലം റോഡിലൂടെ ഒഴുകുന്നതിനു കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എലിപ്പനി ഉൾപ്പെടെ മലിന ജലത്തിൽ നിന്ന് പടരുന്ന രോഗങ്ങൾ മേഖലയിൽ വർധിച്ചു വരികയാണ്.