കൊച്ചി ∙ കൊച്ചി വാട്ടർമെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൊച്ചിൻ ഷിപ്‌യാഡ് കൈമാറി. ഇതോടെ വാട്ടർമെട്രോയുടെ ബോട്ടുകളുടെ എണ്ണം 15 ആയി. മൊത്തം 23 ബോട്ടുകളുടെ നിർമാണ ചുമതലയാണു കൊച്ചിൻ ഷിപ്‌യാഡിനു നൽകിയിട്ടുള്ളത്. ഇതിൽ 6 ബോട്ടുകൾ ഒക്ടോബറിൽ ലഭ്യമാകും. ശേഷിക്കുന്ന 2 ബോട്ടുകൾ അടുത്തവർഷമാകും കൈമാറുക.10 ടെർമിനലുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കൊച്ചി വാട്ടർമെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൊച്ചിൻ ഷിപ്‌യാഡ് കൈമാറി. ഇതോടെ വാട്ടർമെട്രോയുടെ ബോട്ടുകളുടെ എണ്ണം 15 ആയി. മൊത്തം 23 ബോട്ടുകളുടെ നിർമാണ ചുമതലയാണു കൊച്ചിൻ ഷിപ്‌യാഡിനു നൽകിയിട്ടുള്ളത്. ഇതിൽ 6 ബോട്ടുകൾ ഒക്ടോബറിൽ ലഭ്യമാകും. ശേഷിക്കുന്ന 2 ബോട്ടുകൾ അടുത്തവർഷമാകും കൈമാറുക.10 ടെർമിനലുകളെ ബന്ധിപ്പിച്ചാണു നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. വില്ലിങ്ഡൻ ഐലൻഡ്, കുമ്പളം എന്നിവിടങ്ങളിലെ ടെർമിനലുകൾ 2 മാസത്തിനകം പ്രവർത്തന സജ്ജമാകും.

പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടാണു വാട്ടർമെട്രോ സർവീസിനു വേണ്ടി പ്രയോജനപ്പെടുത്തുന്നത്.ബോട്ടുകളുടെ എണ്ണം 15 ആയി ഉയർന്നതോടെ നിലവിലെ റൂട്ടുകളിൽ ആവശ്യമെങ്കിൽ സർവീസുകളുടെ എണ്ണം കൂട്ടാൻ വാട്ടർ മെട്രോയ്ക്കു കഴിയും. 2 പുതിയ ടെർമിനലുകൾ സജ്ജമാകുകയും 6 പുതിയ ബോട്ടുകൾ കൂടി ലഭ്യമാകുകയും ചെയ്യുന്നതോടെ വർഷാവസാനത്തോടെ കൂടുതൽ മേഖലകളിലേക്കു വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT