യാക്കോബിന്റെ ‘വഴി’ തെളിഞ്ഞു; റോഡ് ഇല്ലാത്ത 3 സെന്റ് വീട്ടിലേക്ക് 75 ലക്ഷം രൂപയുമായി ഭാഗ്യദേവതയെത്തി
കോലഞ്ചേരി ∙ റോഡ് ഇല്ലാത്ത 3 സെന്റ് വീട്ടിലേക്ക് 75 ലക്ഷം രൂപയുമായി ഭാഗ്യദേവതയുടെ കടന്നു വരവ്. വീട്ടിലേക്ക് നടപ്പു വഴി മാത്രമുള്ള കടയിരുപ്പ് എഴിപ്രം മനയത്ത് യാക്കോബിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന സ്ത്രീ ശക്തിയുടെ ഒന്നാം

കോലഞ്ചേരി ∙ റോഡ് ഇല്ലാത്ത 3 സെന്റ് വീട്ടിലേക്ക് 75 ലക്ഷം രൂപയുമായി ഭാഗ്യദേവതയുടെ കടന്നു വരവ്. വീട്ടിലേക്ക് നടപ്പു വഴി മാത്രമുള്ള കടയിരുപ്പ് എഴിപ്രം മനയത്ത് യാക്കോബിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനത്തിനാണ് (എസ്ജെ 118247) ഇദ്ദേഹം അർഹനായത്.
വീട് സ്ഥിതി ചെയ്യുന്ന 3 സെന്റ് സ്ഥലം മാത്രമാണ് എഴുപത്തിയാറുകാരനായ ഇദ്ദേഹത്തിനുള്ളത്. നല്ല വഴിയുള്ള വീട് സ്വന്തമാക്കണമെന്നാണ് ഡ്രൈവറായ യാക്കോബിന്റെ ആഗ്രഹം. കടത്തിലായിരുന്ന ഇദ്ദേഹത്തിന് കരകയറാനുള്ള മാർഗം കൂടിയായി ലോട്ടറി സമ്മാനം. കോലഞ്ചേരിയിലെ തോംസൺ ലോട്ടറി ഏജൻസി മുഖേന വിറ്റ ടിക്കറ്റ് കൊതുകാട്ടിൽപീടികയിൽ നിന്നാണ് വാങ്ങിയത്. 30 വർഷമായി ലോട്ടറി വാങ്ങുന്ന ഇദ്ദേഹത്തിന് മുൻപ് ചെറിയ തുകകൾ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യയും 2 മക്കളുമുണ്ട്.