പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലം നിർമാണം പാതിവഴിയിൽ നിലച്ചു
വൈപ്പിൻ∙ പാതിവഴിയിൽ നിർമാണം നിലച്ച പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലത്തിന്റെ കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്നു. കരാറുകാരൻ ഉപേക്ഷിച്ചു പോയിട്ട് ഒന്നര വർഷത്തോളം ആയെങ്കിലും നിർമാണ ജോലികൾ പുനരാരംഭിക്കുവാൻ ബന്ധപ്പെട്ടവർ നടപടിയൊന്നും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.സമീപവാസികളായ വീട്ടമ്മമാർ ചേർന്ന് ദീർഘകാലം

വൈപ്പിൻ∙ പാതിവഴിയിൽ നിർമാണം നിലച്ച പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലത്തിന്റെ കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്നു. കരാറുകാരൻ ഉപേക്ഷിച്ചു പോയിട്ട് ഒന്നര വർഷത്തോളം ആയെങ്കിലും നിർമാണ ജോലികൾ പുനരാരംഭിക്കുവാൻ ബന്ധപ്പെട്ടവർ നടപടിയൊന്നും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.സമീപവാസികളായ വീട്ടമ്മമാർ ചേർന്ന് ദീർഘകാലം സമരം നടത്തിയതിനെ തുടർന്നാണ് പാലം നിർമാണത്തിന് വഴി തെളിഞ്ഞത്. പല കടമ്പകളെയും അതിജീവിച്ചാണ് ഒടുവിൽ നിർമാണം തുടങ്ങിയത്. ഇതിനകം 70 ശതമാനത്തോളം ജോലികൾ പൂർത്തിയായി.
ഇതിനിടെ തുക കുടിശികയായതിനെ തുടർന്ന് കരാറുകാരൻ ജോലികൾ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് നിർമാണത്തിനുള്ള യന്ത്രസാമഗ്രികളും മറ്റും സ്ഥലത്ത് നിന്ന് കൊണ്ടുപോവുകയും ചെയ്തതോടെ പദ്ധതി പൂർണമായും സ്തംഭനത്തിലായി. ഇപ്പോൾ പാലത്തിന്റെ പല ഭാഗങ്ങളിലും ഉയർന്നു നിൽക്കുന്ന കമ്പികൾ മഴയത്ത് തുരുമ്പെടുത്ത് നശിക്കുകയാണെന്ന് പരിസരവാസികൾ പറയുന്നു. നിർമാണം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ ഇതുവരെ ചെലവഴിച്ച തുകയും വെറുതേ ആകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ 29ന് പറവൂർ പൊതുമരാമത്ത് ഓഫിസിൽ സമരം നടത്തുമെന്ന് സമിതി ചെയർമാൻ ഷിബു കളപ്പുരക്കൽ അറിയിച്ചു.