മരട് ∙ 2 ദിവസം അടച്ചിട്ടു നാട്ടുകാരെ വട്ടം ചുറ്റിച്ചു കുണ്ടന്നൂർ– തേവര പാലത്തിൽ നടത്തിയ ടാറിങ്ങിന് ആയുസ്സ് രണ്ടു ദിവസം മാത്രം. ഒരു മാസം മുൻപു നടത്തിയ ടാറിങ്ങിനും ഇതു തന്നെയായിരുന്നു ഗതി. അന്ന് അധികൃതർ മഴയേയാണു കുറ്റം പറഞ്ഞത്. ഇത്തവണ പക്ഷേ മഴ ഉണ്ടായിരുന്നില്ല. നല്ല രീതിയിൽ ടാറിങ്ങിനായി 2 ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരട് ∙ 2 ദിവസം അടച്ചിട്ടു നാട്ടുകാരെ വട്ടം ചുറ്റിച്ചു കുണ്ടന്നൂർ– തേവര പാലത്തിൽ നടത്തിയ ടാറിങ്ങിന് ആയുസ്സ് രണ്ടു ദിവസം മാത്രം. ഒരു മാസം മുൻപു നടത്തിയ ടാറിങ്ങിനും ഇതു തന്നെയായിരുന്നു ഗതി. അന്ന് അധികൃതർ മഴയേയാണു കുറ്റം പറഞ്ഞത്. ഇത്തവണ പക്ഷേ മഴ ഉണ്ടായിരുന്നില്ല. നല്ല രീതിയിൽ ടാറിങ്ങിനായി 2 ദിവസം ഗതാഗതം തിരിച്ചു വിട്ടു. പൊലീസും നാട്ടുകാരും സഹകരിച്ചു.എല്ലാവരെയും വിഡ്ഢികളാക്കി നടത്തിയ പൊടിതൂവലിനെതിരെ ഉയർന്ന ആക്ഷേപം ശരിവയ്ക്കുന്നതാണു രണ്ടു ദിവസത്തിനിപ്പുറം പാലത്തിന്റെ സ്ഥിതി.

പാലത്തിലെ ഗതാഗതത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ നിരുത്തരവാദപരമായാണു കുഴി മൂടിയത്. തൊട്ടാൽ പൊടിഞ്ഞു പോകുന്ന വിധമാണു പലയിടത്തും. മഴ ഇതേ നിലയിൽ തുടരുകയാണെങ്കിൽ ബാക്കി കുഴികളും താമസിയാതെ പ്രത്യക്ഷപ്പെടും.അറ്റകുറ്റപ്പണിയിലെ അപാകത അന്വേഷിച്ചു പരിഹരിക്കാൻ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്കു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. കാൽനട യാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കി നടപ്പാതയിൽ കയറ്റിയിട്ട മാലിന്യക്കുന്നുകളും ദേശീയ പാത അധികൃതർ നീക്കം ചെയ്തിട്ടില്ല. മന്ത്രിയുടെ നിർദേശത്തെ തുടർന്നും നടപടിയില്ലെങ്കിൽ നടപ്പാതയിലെ മാലിന്യം മരട് നഗരസഭ നീക്കം ചെയ്യുമെന്നു നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT