മൂവാറ്റുപുഴ∙ വീട്ടിൽ വളർത്തിയിരുന്ന കറവയുള്ള 2 പശുക്കളെയും ഒന്നര വർഷം പ്രായമുള്ള പശു കിടാവിനെയും തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. മാറാടി കായനാട് മുണ്ടിയത്തിൽ ബൈജുവിന്റെ വീട്ടിലെ 4 പശുക്കളിൽ 3 എണ്ണത്തിനെ ആണ് ഇന്നലെ രാവിലെ വീടിനോട് ചേർന്ന തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ശനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ വീട്ടിൽ വളർത്തിയിരുന്ന കറവയുള്ള 2 പശുക്കളെയും ഒന്നര വർഷം പ്രായമുള്ള പശു കിടാവിനെയും തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. മാറാടി കായനാട് മുണ്ടിയത്തിൽ ബൈജുവിന്റെ വീട്ടിലെ 4 പശുക്കളിൽ 3 എണ്ണത്തിനെ ആണ് ഇന്നലെ രാവിലെ വീടിനോട് ചേർന്ന തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

ശനി രാത്രി 11 വരെ പശുക്കൾ അസ്വസ്ഥതകൾ ഒന്നും കാണിച്ചിരുന്നില്ല എന്നു ബൈജു പറയുന്നു. ഇന്നലെ പുലർച്ചെ കറവ നടത്തുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണു ഇവ വീണു കിടക്കുന്നതു കണ്ടത്. തൊഴുത്തിൽ അവശേഷിച്ച മറ്റൊരു പശുവിന് അസ്വസ്ഥതകൾ ഒന്നുമില്ല. പശുക്കൾക്ക് ഒരേ ഭക്ഷണമാണു കൊടുത്തതും ഒരേ സ്ഥലത്താണ് മേയാൻ വിടുന്നതും. ഏകദേശം ഒന്നര ലക്ഷത്തിലേറെ വിലവരുന്ന പശുക്കളാണ് ചത്തത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു പശുക്കൾ. 

ADVERTISEMENT

മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി, സ്ഥിരസമിതി അധ്യക്ഷൻ പി.പി.ജോളി എന്നിവർ സ്ഥലത്ത് എത്തി. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഡോ. ഷമീം അബൂബക്കർ, മാറാടി വെറ്ററിനറി സർജൻ ഡോ. ഷീന ജോസഫ്, ആയവന വെറ്ററിനറി സർജൻ വിക്ടോ ജോബിൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവു ചെയ്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം ശേഖരിച്ച സാംപിൾ‌ മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് അയച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT