കൊച്ചി ∙ വെള്ളക്കുടകൾ കാൻവാസാക്കി വരവിസ്മയം തീർത്തു വർണമഴ പെയ്തിറങ്ങി. കുടകളിൽ മഴയുടെ പല ഭാവങ്ങൾ; സൗമ്യമായി പെയ്തിറങ്ങുന്ന ചാറ്റൽ മഴ മുതൽ രൗദ്ര ഭാവം പൂണ്ടു വീശിയടിക്കുന്ന പേമാരി വരെ. എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിച്ച ‘ഫൺബ്രെല്ല’ പെയ്ന്റിങ് മത്സരത്തിലാണു കുടകളിൽ മഴയുടെ വർണരാജി വിടർന്നത്. ഹൈസ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വെള്ളക്കുടകൾ കാൻവാസാക്കി വരവിസ്മയം തീർത്തു വർണമഴ പെയ്തിറങ്ങി. കുടകളിൽ മഴയുടെ പല ഭാവങ്ങൾ; സൗമ്യമായി പെയ്തിറങ്ങുന്ന ചാറ്റൽ മഴ മുതൽ രൗദ്ര ഭാവം പൂണ്ടു വീശിയടിക്കുന്ന പേമാരി വരെ. എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിച്ച ‘ഫൺബ്രെല്ല’ പെയ്ന്റിങ് മത്സരത്തിലാണു കുടകളിൽ മഴയുടെ വർണരാജി വിടർന്നത്. ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘മൺസൂൺ ഓഫ് കേരള’ എന്ന വിഷയത്തിലായിരുന്നു മത്സരം. എക്സിക്യൂട്ടീവ് ഇവന്റ്സ് എംഡി രാജു കണ്ണമ്പുഴ, ഹോട്ടൽ ക്രൗൺ പ്ലാസ ജനറൽ മാനേജർ ദിനേഷ് റായ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

42 സ്കൂളുകളിൽ നിന്നായി 200 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ്സിലെ ശ്രേയ രമേഷ് (25,000 രൂപ) ഒന്നാം സ്ഥാനം നേടി. അമേലിയ സാറാ മാത്യു (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, ഇലഞ്ഞി), എം.എസ്. തമന്ന (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മികച്ച 10 ചിത്രങ്ങൾ വേദിയിൽ തന്നെ ലേലം ചെയ്തു. അതിൽ നിന്നു ലഭിച്ച തുക വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി മഴക്കാല രോഗങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസും പാചക ക്ലാസും നടന്നു.