കൊച്ചി∙ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്നതു 8.40 ലക്ഷം ടൺ ഖരമാലിന്യമെന്ന് എൻഐടി കാലിക്കറ്റിന്റെ സർവേ റിപ്പോർട്ട്. ഇതോടെ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ കണക്കാക്കിയിരുന്ന ചെലവ് ഇനിയും ഉയരും. പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജി നിലവിൽ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്തുന്നുണ്ട്. 2025 മേയിൽ പൂർത്തിയാകുമെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്നതു 8.40 ലക്ഷം ടൺ ഖരമാലിന്യമെന്ന് എൻഐടി കാലിക്കറ്റിന്റെ സർവേ റിപ്പോർട്ട്. ഇതോടെ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ കണക്കാക്കിയിരുന്ന ചെലവ് ഇനിയും ഉയരും. പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജി നിലവിൽ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്തുന്നുണ്ട്. 2025 മേയിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ബയോമൈനിങ് നടത്താൻ ടണ്ണിന് 1690 രൂപയാണു നിരക്ക്. 7 ലക്ഷം ടൺ മാലിന്യമുണ്ടാകുമെന്നാണു നേരത്തേ കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് 118.30 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പരിശോധനയിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവ് 8.40 ലക്ഷം ടണ്ണായി ഉയർന്നതോടെ ബയോ മൈനിങ് ചെലവ് 141.96 കോടി രൂപയായി ഉയരും. ഇതോടെ 24 കോടി രൂപ കൂടി കോർപറേഷന് അധികം കണ്ടെത്തേണ്ടി വരും. ബയോമൈനിങ് നടത്താനുള്ള ചെലവിന്റെ ഒരു പങ്ക് ശുചിത്വ മിഷനാണു വഹിക്കുന്നത്. 2023–24 വർഷം ബയോമൈനിങ് ആവശ്യങ്ങൾക്കായി ശുചിത്വ മിഷൻ 15 കോടി രൂപ അനുവദിച്ചിരുന്നു. സർവേയിൽ അളവ് കൂടിയ സാഹചര്യത്തിൽ അധികരിച്ച അളവിന് ആനുപാതികമായി ശുചിത്വ മിഷൻ തുക പങ്കിടണമെന്നു കോർപറേഷൻ ആവശ്യപ്പെടും. ഇന്നു ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കും.

ADVERTISEMENT

തനതു ഫണ്ട് വിനിയോഗിക്കാതെയാണു കോർപറേഷൻ ബയോമൈനിങ്ങിനു പണം കണ്ടെത്താൻ ശ്രമിക്കുന്നത്. കേന്ദ്രത്തിൽ നിന്നു ഫിനാൻസ് കമ്മിഷൻ ഗ്രാന്റായി ലഭിച്ച 38.70 കോടി രൂപ നേരത്തേ ഇതിനായി നീക്കിവച്ചിരുന്നു. ബ്രഹ്മപുരത്തെ ബയോമൈനിങ് പ്രവർത്തനങ്ങളുടെ പുരോഗതി തൃപ്തികരമാണെന്നാണു കോർപറേഷന്റെ വിലയിരുത്തൽ. അതേ സമയം, പുതിയ സർവേയിൽ മാലിന്യത്തിന്റെ അളവ് ഉയർന്നതിനെതിരെ യുഡിഎഫ് രംഗത്തെത്തി. നേരത്തേ കരാർ നൽകിയിരുന്ന സോണ്ട ഇൻഫ്രാടെക്ക് 30% ബയോമൈനിങ് പൂർത്തിയാക്കിയെന്നാണ് അവകാശപ്പെട്ടിരുന്നത്. പിന്നെ എങ്ങനെയാണു മാലിന്യത്തിന്റെ അളവ് കൂടിയതെന്നു യുഡിഎഫ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ ചോദിച്ചു. ബയോമൈനിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നത്തെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നു മേയർ എം. അനിൽകുമാർ മറുപടി നൽകി.