വയനാടിന് സഹായം: ബസുകളുടെ സർവീസിന് മികച്ച പ്രതികരണം
മൂവാറ്റുപുഴ∙ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തിനായി മൂവാറ്റുപുഴയിലെ സ്വകാര്യ ബസുകൾ നടത്തിയ സർവീസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മൂവാറ്റുപുഴ യൂണിറ്റിലെ 25 ബസുകളാണ് ഇന്നലെ പ്രത്യേക സർവീസുകൾ നടത്തിയത്. മൂവാറ്റുപുഴ ആർടിഒ

മൂവാറ്റുപുഴ∙ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തിനായി മൂവാറ്റുപുഴയിലെ സ്വകാര്യ ബസുകൾ നടത്തിയ സർവീസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മൂവാറ്റുപുഴ യൂണിറ്റിലെ 25 ബസുകളാണ് ഇന്നലെ പ്രത്യേക സർവീസുകൾ നടത്തിയത്.
മൂവാറ്റുപുഴ ആർടിഒ കെ.കെ. സുരേഷ്കുമാർ ബസ് സർവീസ് ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ കൗൺസിലർ ജിനു മടേക്കൽ അധ്യക്ഷനായി. കൗൺസിലർ കെ.ജി. അനിൽകുമാർ, പ്രസിഡന്റ് സുരേഷ് കൊമ്പനാൽ, സെക്രട്ടറി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സർവീസുകളിൽ നിന്നുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും.