പ്രണയവും ലഹരിയും ഒഴുകി, ‘പ്രേമപ്പാല’ത്തിന് പൂട്ടു വീണു; ആലുവ നീർപ്പാലം ജലസേചന വകുപ്പ് അടച്ചു പൂട്ടി
ആലുവ∙ പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീർപ്പാലം കമിതാക്കളുടെ ശല്യമടക്കമുള്ള കാരണങ്ങളാൽ ജലസേചന വകുപ്പ് അടച്ചു പൂട്ടി. പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പു ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.കമിതാക്കളുടെയും ലഹരിമരുന്നു വിൽപനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും

ആലുവ∙ പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീർപ്പാലം കമിതാക്കളുടെ ശല്യമടക്കമുള്ള കാരണങ്ങളാൽ ജലസേചന വകുപ്പ് അടച്ചു പൂട്ടി. പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പു ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കമിതാക്കളുടെയും ലഹരിമരുന്നു വിൽപനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വർധിച്ചതിനാൽ പാലം അടയ്ക്കണമെന്നു വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി.
ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിൽ എത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്കു കൊണ്ടുപോകാൻ 45 വർഷം മുൻപു നിർമിച്ചതാണ് ഉയരമേറിയ ഈ നീർപ്പാലം. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ നിന്ന് ആരംഭിച്ചു യുസി കോളജിനു സമീപം അവസാനിക്കുന്ന പാലത്തിനു 4 കിലോമീറ്റർ നീളമുണ്ട്. പാലത്തിന്റെ അടിത്തട്ടിലൂടെയാണു വെള്ളം ഒഴുകുന്നത്. മേൽത്തട്ടിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച്, ആകാശപ്പാതയിലെന്ന പോലെ സുഖമായി നടക്കാം. അതാണ് ആകർഷണം.
പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്കു മാത്രമേ ഇതെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിനു ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെ ‘പ്രേമപ്പാലം’ എന്നായി പേര്. ഉളിയന്നൂർ സ്വദേശിയായ ബി.എ. അബ്ദുൽ മുത്തലിബ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ പാലം ടൈൽ വിരിച്ചു കൈവരികൾ നന്നാക്കി ‘പെരിയാർ ഏരിയൽ വോക്‌വേ’ ആക്കി മാറ്റാൻ 50 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. മുത്തലിബ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറിയതോടെ അതു മുടങ്ങി. കാലപ്പഴക്കത്തിന്റെ ചില്ലറ കേടുപാടുകൾ ഉണ്ടെങ്കിലും ഇന്നും പറവൂരിന്റെ ജലവാഹിനിയാണ് പ്രേമപ്പാലം.