ADVERTISEMENT

കോതമംഗലം∙ മുള്ളരിങ്ങാട്, വെള്ളക്കയം മേഖലയിൽ വെള്ളി വൈകിട്ട് അതിതീവ്ര മഴയെ തുടർന്നു മലവെള്ളപ്പാച്ചിൽ. രാത്രി കോതമംഗലം പുഴ കരകവിഞ്ഞു കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലും നഗരസഭയിലും താഴ്ന്ന പ്രദേശങ്ങളും പുഴയോരത്തെ കൃഷിയിടങ്ങളും വെള്ളത്തിലായി. വീടുകളിലും കടകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ടായെങ്കിലും കൂടുതൽ നാശമില്ല.

കുടമുണ്ട പഴയ പാലത്തിൽ വെള്ളം കയറി അടിവാട്–കുത്തുകുഴി ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണു വെള്ളം പൂർണമായി ഇറങ്ങിയത്. കനത്ത മഴയിൽ നേര്യമംഗലം നീണ്ടപാറ പള്ളിക്കു സമീപം രാത്രി ഇടുക്കി റോഡിലേക്കു മണ്ണിടിഞ്ഞു ഭാഗിക ഗതാഗത തടസ്സമുണ്ടായി. മലവെള്ളം കുത്തിയൊലിച്ചെത്തി ഭീഷണിയായതോടെ നീണ്ടപാറയിൽ ഏതാനും വീടുകളിൽ നിന്ന് ആളുകൾ മാറിത്താമസിച്ചു. ഇടവഴികളെല്ലാം തന്നെ തകർന്നു സഞ്ചാരയോഗ്യമല്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com