മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ വേണം: ഇ.എസ്.ബിജിമോൾ
കൊച്ചി∙ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്ത് പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ വേണമെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജിമോൾ. കേരള മഹിളാസംഘം എറണാകുളം മണ്ഡലം ക്യാംപ് ചേരാനല്ലൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഏറെ

കൊച്ചി∙ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്ത് പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ വേണമെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജിമോൾ. കേരള മഹിളാസംഘം എറണാകുളം മണ്ഡലം ക്യാംപ് ചേരാനല്ലൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഏറെ ആശങ്കയിലാണ് കഴിയുന്നത്. അതിനാൽ കാലതാമസമില്ലാതെ ആവശ്യമായ നയപരവും നിയമപരവുമായ ഇടപെടൽ ഉണ്ടാകണമെന്നും അവർ പറഞ്ഞു.
സ്ത്രീകൾ സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് രംഗത്തിറങ്ങാൻ തയാറാകണം. കൂടാതെ സ്വയം പര്യാപ്തരാകാൻ പരിശ്രമിക്കണമെന്നും ബിജിമോൾ അഭിപ്രായപ്പെട്ടു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ശ്രീകല മോഹൻദാസ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി താര ദിലീപ്, സിപിഐ മണ്ഡലം സെക്രട്ടറി പി.എ.ജിറാർ, സി.എ.ഷക്കീർ, ടി.യു.രതീഷ്, ടി.സി.സൻജിത്ത്, മരിയ ഗൊരേത്തി, സജിനി തമ്പി, ടി.എസ്.ജിമിനി, അൽക്ക രതീഷ് എന്നിവർ സംസാരിച്ചു. തകഴി അവാർഡ് നേടിയ ശ്രീകല മേഹൻദാസിനെ ആദരിച്ചു.