ഗ്രീൻ സ്റ്റാർട്ടപ്; കടലിലെ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിച്ച് ‘പ്ലാനറ്റ് എർത്ത്’
കൊച്ചി ∙ പ്രതിവർഷം ശരാശരി 1.7 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ എത്തിച്ചേരുന്നുവെന്നാണു കണക്ക്. 2040 ആകുമ്പോഴേക്കും ഇത് വർഷത്തിൽ 2.9 കോടി ടൺ ആയി മാറും. ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ മാലിന്യ വാഹിനിയായി മാറുകയാണു കടൽ. കടലിനെ എങ്ങനെ പ്ലാസ്റ്റിക്കിൽ നിന്നു മോചിപ്പിക്കും?കടലിലും കായലിലും മീൻ പിടിക്കാനായി

കൊച്ചി ∙ പ്രതിവർഷം ശരാശരി 1.7 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ എത്തിച്ചേരുന്നുവെന്നാണു കണക്ക്. 2040 ആകുമ്പോഴേക്കും ഇത് വർഷത്തിൽ 2.9 കോടി ടൺ ആയി മാറും. ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ മാലിന്യ വാഹിനിയായി മാറുകയാണു കടൽ. കടലിനെ എങ്ങനെ പ്ലാസ്റ്റിക്കിൽ നിന്നു മോചിപ്പിക്കും?കടലിലും കായലിലും മീൻ പിടിക്കാനായി വലയെറിയുന്ന മത്സ്യത്തൊഴിലാളികളിൽ പലരുടെയും വലയിൽ നിറയുന്നതു കിലോക്കണക്കിനു പ്ലാസ്റ്റിക്കാണ്.
കടലിൽ നിന്നും കൊച്ചി കായലിൽ നിന്നും മത്സ്യത്തൊഴിലാളികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുത്തു റീസൈക്കിൾ ചെയ്യുന്ന പദ്ധതി കഴിഞ്ഞ ഒരു വർഷമായി നടപ്പാക്കുകയാണ് എൻജിഒയായ ‘പ്ലാനറ്റ് എർത്ത്’. ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യം നൽകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് 50 രൂപ കിട്ടും.നിലവിൽ മുനമ്പം ഹാർബർ കേന്ദ്രീകരിച്ചാണ് മാലിന്യ ശേഖരണം.
വൈകാതെ വൈപ്പിൻ, കാളമുക്ക് ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. പ്രതിമാസം 3800 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് ഇവർ ശേഖരിക്കുന്നത്. ഇതു പിന്നീട് റീസൈക്കിൾ ചെയ്യുകയോ അപ്‌സൈക്കിൾ ചെയ്യുകയോ ചെയ്യും. റീസൈക്കിൾ: മാലിന്യം മറ്റൊരു രൂപത്തിലേക്കു മാറ്റി പുതിയ ഉൽപന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. അപ്‌സൈക്കിൾ: മാലിന്യം അതേ രൂപത്തിൽ തന്നെ ഉപയോഗിച്ചു പുതിയൊരു ഉൽപന്നം തയാറാക്കുന്നു.
ഒരു തരത്തിലും പുനരുപയോഗിക്കാൻ കഴിയാത്തവ സിമന്റ് ഫാക്ടറികളിലെ ഫർണസിൽ കത്തിക്കാനായും നൽകും.ഉപയോഗശൂന്യമായ മീൻപിടിത്ത വലകൾ, നൂലുകൾ, കയർ എന്നിവ ഉപയോഗിച്ചു കലാസൃഷ്ടികളും പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിച്ച് ബാഗുകളും ഇവർ നിർമിക്കുന്നു. ഇരുമ്പുവലയിൽ തയാറാക്കുന്ന വാട്ടർ ബൂം തോടുകളിൽ സ്ഥാപിച്ചു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള പദ്ധതിയും ഉടൻ ആരംഭിക്കും.
കായലിലെയും നദികളിലെയും പോളപ്പായൽ ശേഖരിച്ചു ജൈവ ഇന്ധനം ഉൽപാദിപ്പിക്കുന്ന പദ്ധതിയും എച്ച്സിഎൽ ഫൗണ്ടേഷനുമായി ചേർന്നു നടപ്പാക്കുന്നുണ്ട്. 2009ൽ സൂരജ് ഏബ്രഹാം, ഗോമതി രാമസ്വാമി, മുജീബ് മുഹമ്മദ്, റഷീദ് അഷ്റഫ് എന്നിവർ ചേർന്നാണു കൊച്ചി കേന്ദ്രമാക്കി ‘പ്ലാനറ്റ് എർത്ത്’ സ്ഥാപിച്ചത്. ഫോൺ: 97464 74181.