പിടികൂടിയ ലോറിക്ക് കാവലായി റോഡിൽ നിൽക്കേണ്ടി വന്നത് മൂന്നു ദിവസം; വട്ടംകറങ്ങി ആർടിഒ ഉദ്യോഗസ്ഥർ
കാക്കനാട്∙ ഗതാഗത പരിശോധനയ്ക്കിടെ പിടികൂടിയ ലോറി മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡിനു പുലിവാലായി. ശനിയാഴ്ച രാവിലെ പിടികൂടിയ ലോറിയുടെ ഡ്രൈവറും ഉടമയും ഒളിച്ചു കളിച്ചതു മൂലം മൂന്നു പകലും രണ്ടു രാത്രിയും ലോറിക്കു കാവലായി ഉദ്യോഗസ്ഥർ റോഡിൽ നിൽക്കേണ്ടി വന്നു. കോയമ്പത്തൂരിൽ നിന്ന് അരൂർക്ക് മെറ്റലുമായി വരികയായിരുന്ന ലോറിയാണു തൊണ്ടിമുതൽ. ശനിയാഴ്ച രാവിലെ 6.30ന് റോഡിൽ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിനു മുൻപിൽ ലോറി ഇട്ട് ഡ്രൈവർ കടന്നു. ഫോൺ നമ്പർ തപ്പിയെടുത്തു മോട്ടർ വാഹന ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ ഉടമ കൈമലർത്തി.

ലോറി തന്റേതാണെങ്കിലും ലീസിനു നൽകിയിരിക്കുകയാണെന്നും ആരാണ് ഡ്രൈവറെന്ന് അറിയില്ലെന്നുമായിരുന്നു ഉടമയുടെ നിലപാട്. ലോറി വട്ടം കിടക്കുന്നതു ബുദ്ധിമുട്ടായപ്പോൾ സ്ഥാപന ഉടമ പൊലീസിന്റെ സഹായവും തേടി. 11 മണിയോടെ ഡ്രൈവറെത്തി സ്ഥാപനത്തിനു മുൻപിൽ നിന്ന് തൊട്ടടുത്ത ബസ് സ്റ്റോപ്പ് പരിസരത്തേക്ക് ലോറി നീക്കിയിട്ടു. സമീപത്തു ഗതാഗത പരിശോധനയിലായിരുന്ന മോട്ടർ വാഹന ഉദ്യോഗസ്ഥർ ഓടി എത്തിയപ്പോഴേക്കും ഡ്രൈവർ വീണ്ടും രക്ഷപ്പെട്ടു.
ബസ് സ്റ്റോപ്പിൽ അലക്ഷ്യമായി കിടക്കുന്ന ലോറി മൂലം അപകടം ഉണ്ടാകാതിരിക്കാൻ അന്നു പകലും രാത്രിയും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ നിയോഗിച്ചു. പിറ്റേന്നു പുലർച്ചെ എഎംവിഐ മാറിയ തക്കത്തിനു ഡ്രൈവറെത്തി ലോറിയുമായി കടന്നു. ഓടിയെത്തിയ സ്ക്വാഡ് ലോറിയെ പിന്തുടർന്നതോടെ ചക്കരപ്പറമ്പിൽ ബൈപ്പാസിലെ സർവീസ് റോഡിൽ ലോറി ഉപേക്ഷിച്ചു ഡ്രൈവർ വീണ്ടും മുങ്ങി.
ഇതോടെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പൊലീസിന്റെ സഹായം തേടി. പൊലീസ് വിളിച്ചപ്പോഴും ഉടമ ഒഴിഞ്ഞു മാറി. അന്നു പകലും രാത്രിയും പിറ്റേന്നു പകലും ലോറി അവിടെ തന്നെ കിടന്നു. കാവലായി ഉദ്യോഗസ്ഥരും.തിങ്കളാഴ്ച വൈകിട്ട് ലോറിയുടെ താക്കോലുമായി ഉടമ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി. ഡ്രൈവർ ഇല്ലാതിരുന്നതിനാൽ രാത്രി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ലോറി കളമശേരി എആർ ക്യാംപിലേക്ക് മാറ്റി.
അനധികൃത ധാതു കടത്തൽ, അമിത ഭാരം കയറ്റൽ, നികുതി അടയ്ക്കാതെ ലോറി നിരത്തിലിറക്കൽ, ജിഎസ്ടി അടയ്ക്കാത്ത സാധനങ്ങൾ കയറ്റൽ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസിനും മോട്ടർ വാഹന വകുപ്പിനും പുറമേ ജിഎസ്ടി, ജിയോളജി, ലീഗൽ മെട്രോളജി അധികൃതരോടും ലോറി പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആവശ്യപ്പെട്ടിട്ടുണ്ട്.