കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന വിശാഖപട്ടണം ചാരക്കേസിൽ കൊച്ചിൻ ഷിപ്‌യാഡിലെ രണ്ടു മലയാളി കരാർ തൊഴിലാളികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം സ്വദേശിയെയും എറണാകുളം കടമക്കുടി സ്വദേശിയെയുമാണു കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണം കേസിൽ അറസ്റ്റിലായ ദീപക്കിനു സിംകാർഡ് എടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന വിശാഖപട്ടണം ചാരക്കേസിൽ കൊച്ചിൻ ഷിപ്‌യാഡിലെ രണ്ടു മലയാളി കരാർ തൊഴിലാളികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയെയും എറണാകുളം കടമക്കുടി സ്വദേശിയെയുമാണു കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണം കേസിൽ അറസ്റ്റിലായ ദീപക്കിനു സിംകാർഡ് എടുക്കാൻ സഹായിച്ച അസം സ്വദേശിയുമായുള്ള അടുപ്പമാണു രണ്ടു മലയാളികളെ കസ്റ്റഡിയിലെടുക്കാൻ കാരണം.

പാക്കിസ്ഥാൻ ബന്ധമുള്ള ചില സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് ഈ കേസിൽ നേരത്തെ അറസ്റ്റിലായ 3 പേരും ചില ചിത്രങ്ങളും വിവരങ്ങളും സംശയകരമായ രീതിയിൽ പങ്കുവച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ടു മലയാളികളെയും അന്വേഷണ സംഘം ഹൈദരാബാദിലെ എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോകും. ഇന്നലെ ഇരുവരെയും കളമശേരിയിലെ എൻഐഎ ഓഫിസിൽ ചോദ്യം ചെയ്തു.

ADVERTISEMENT

സമാന സ്വഭാവമുള്ള കുറ്റം ചെയ്തതിനു മഞ്ചേരി സ്വദേശിയായ പി. ശ്രീനീഷിനെ കൊച്ചി സിറ്റി പൊലീസ് 2023 ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിൻ ഷിപ്‌യാഡിലെ മെക്കാനിക്കായിരുന്നു കരാർ ജീവനക്കാരനായ ശ്രീനീഷ്. കപ്പൽശാലയ്ക്കുള്ളിൽ നിന്നുള്ള ചില ചിത്രങ്ങളാണു ശ്രീനീഷ് സമൂഹമാധ്യമം വഴി പങ്കുവച്ചത്. 2019, 2021 വർഷങ്ങളിലും കപ്പൽശാലയ്ക്കുള്ളിൽ കയറിയ കരാർ ജീവനക്കാരായ ഇതരസംസ്ഥാനക്കാരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാൾ അഫ്ഗാനിസ്ഥാൻ പൗരനായിരുന്നു. ഇന്ത്യയുടെ പുതിയ വിമാനവാഹിനി കപ്പലിന്റെ നിർമാണ വേളയിൽ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് മോഷ്ടിച്ച കുറ്റത്തിനു ബിഹാർ, രാജസ്ഥാൻ സ്വദേശികളെയും അറസ്റ്റ് ചെയ്തിരുന്നു.