നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കരിയാട്–മറ്റൂർ റോഡിൽ അകപ്പറമ്പിൽ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് 50 കോടി രൂപ സിയാൽ നൽകുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.ഇവിടെ ഗേറ്റ് ഒഴിവാക്കി റെയിൽവേ മേൽപാലം നിർമിക്കണമെന്നത് പ്രദേശത്തെ ജനങ്ങളുടെയും തൃശൂർ, അങ്കമാലി ഭാഗത്തു നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കരിയാട്–മറ്റൂർ റോഡിൽ അകപ്പറമ്പിൽ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് 50 കോടി രൂപ സിയാൽ നൽകുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. ഇവിടെ ഗേറ്റ് ഒഴിവാക്കി റെയിൽവേ മേൽപാലം നിർമിക്കണമെന്നത് പ്രദേശത്തെ ജനങ്ങളുടെയും തൃശൂർ, അങ്കമാലി ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്കു വരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. മേൽപാലം വരുന്നതോടെ ഈ ഭാഗങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദൂരം 5 കിലോമീറ്ററോളം ലാഭിക്കാം. കാലടി, മറ്റൂർ, നായത്തോട്, ആവണംകോട് പ്രദേശങ്ങളിലുള്ളവർക്ക് വിമാനത്താവളം ചുറ്റാതെ കരിയാട് മറ്റൂർ റോഡിലൂടെ ദേശീയപാതയിൽ കരിയാട്ടിൽ‌ എത്താം. 

ഇവിടെ മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനാവശ്യമായ ഫണ്ട് സിയാൽ  അനുവദിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഫണ്ട് അനുവദിച്ചത്. തുകയിൽ 15 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും 35 കോടി രൂപ മേൽപാലത്തിനുമാണ്. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ വിശദമായ രൂപരേഖ തയാറാക്കും. 

ADVERTISEMENT

വർഷങ്ങൾക്ക് മുൻപ് അൻവർ സാദത്ത് എംഎൽഎ സുഹൃത്ത് എം.ജെ.ജോമിക്കൊപ്പം അകപ്പറമ്പ് റെയിൽവേ ഗേറ്റിലൂടെ യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലേക്ക് പോകാൻ കാറിലെത്തിയ കോൺഗ്രസ് നേതാവ് വയലാർ രവി ഗേറ്റിൽ കാത്തുകിടക്കുന്നത്  കാണുകയും വിമാനം പുറപ്പെടുന്നതിനുള്ള സമയം ആയതിനാൽ അദ്ദേഹത്തെ ബൈക്കിൽ കയറ്റി വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തിരുന്നു.ഇവിടെ റെയിൽവേ മേൽപാലം ഉണ്ടായിരുന്നെങ്കിൽ എന്ന് അന്ന് ആഗ്രഹിച്ച വസ്തുത ഇപ്പോൾ യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

ഒരു അപകടത്തിന്റെ ഓർമയിൽ
നെടുമ്പാശേരി ∙ അകപ്പറമ്പിൽ റെയിൽവേ മേൽപാലം യാഥാർഥ്യമാകുമ്പോഴും വലിയ അപകടത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ നീറ്റലിൽ നിന്ന് ഇനിയും മുക്തരാകാതെ പ്രദേശവാസികൾ.  1981 മേയ് 31നാണ് കേരളത്തെ ഞെട്ടിച്ച അകപ്പറമ്പ് ട്രെയിൻ അപകടം സംഭവിക്കുന്നത്. 16 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.  കേരളത്തിലെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ സംഘത്തിന്റെ ബസിലേക്ക് ട്രെയിൻ ഇടിച്ചു കയറിയായിരുന്നു അപകടം. ഗേറ്റ്മാൻ ഇല്ലാത്ത ഗേറ്റ് ആയിരുന്നു അന്ന് അകപ്പറമ്പ്. കരിയാട്ടിൽ നിന്ന് കരിയാട്–മറ്റൂർ റോഡ് വഴി കാലടിയിലേക്ക് പോകുന്നതിന് എത്തിയ സംഘത്തിന്റെ ബസ് അകപ്പറമ്പ് റെയിൽവേ ക്രോസ് പിന്നിടുന്നതിനിടെ ട്രെയിൻ ഇടിച്ചായിരുന്നു അപകടം. 16 ജീവൻ നഷ്ടപ്പെട്ടതിനു പുറമേ ഒട്ടേറെപ്പേർക്ക് സ്ഥിരമായ അംഗവൈകല്യവും മറ്റ് ശാരീരിക അവശതകളും അപകടം മൂലം ഉണ്ടായി.