മഹാരാജാസ് സംഘർഷം: പരുക്കേറ്റ കെഎസ്‌യു പ്രവർത്തകനെ സന്ദർശിച്ച് കെ.സുധാകരൻ
കൊച്ചി∙ മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ കെഎസ്‌യു പ്രവർത്തകൻ ജുനൈസിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സന്ദർശിച്ചു. എസ്എഫ്ഐയുടെ ഫാഷിസ്റ്റ് മുഖം വിദ്യാർഥികൾ തിരിച്ചറിഞ്ഞെന്നും അതിലുള്ള ജാള്യത മറയ്ക്കാനാണ് അതിക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും സുധാകരൻ പറഞ്ഞു.

അധ്യാപകരും പൊലീസും നോക്കിനിൽക്കെയാണ് എസ്എഫ്ഐക്കാർ അഴിഞ്ഞാടിയത്. ഗുണ്ടകൾക്ക് പൊലീസ് എല്ലാവിധ സംരക്ഷണവും ഒരുക്കുകയാണ്. മുൻപും നിരവധി തവണ കെഎസ്‌യു പ്രവർത്തകർ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എസ്എഫ്ഐയെ പൂർണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ്, നേതാക്കളായ ദീപ്തി മേരി വർഗീസ്, അജയ് തറയിൽ, ഐ.കെ.രാജു, വിജു ചൂളയ്ക്കൽ, ഇഖ്ബാൽ വലിയ വീട്ടിൽ, എം.ആർ.അഭിലാഷ്, പി.ഡി.മാർട്ടിൻ, ആന്റണി പൈനുംതുറ എന്നിവരും സുധാകരന് ഒപ്പം ഉണ്ടായിരുന്നു.