കുസാറ്റിൽ ഡെയ്കിൻ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനം തുടങ്ങി
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെയ്കിൻ എക്സലൻസ് സെന്റർ പ്രവർത്തനം തുടങ്ങി. ഡെയ്കിൻ എയർകണ്ടിഷനിങ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ്പ്രസിഡന്റ് സഞ്ജയ് ഗോയൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെയ്കിൻ എക്സലൻസ് സെന്റർ പ്രവർത്തനം തുടങ്ങി. ഡെയ്കിൻ എയർകണ്ടിഷനിങ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ്പ്രസിഡന്റ് സഞ്ജയ് ഗോയൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ അധ്യക്ഷത വഹിച്ചു. കുസാറ്റും ഡെയ്കിൻ ഇന്ത്യയും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ശോഭ സൈറസ്, കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ.കെ.കെ.സാജു, ഡെയ്കിൻ ഇന്ത്യ മാനേജ്മെന്റ് അഡ്വൈസർ എ.പി.എസ്. ഗാന്ധി, ഡെയ്കിൻ ഇന്ത്യ റീജനൽ വൈസ്പ്രസിഡന്റ് എൻ.കെ.റാവു, കേരള എ.ജി.എം.സുജിത് ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ഡെയ്കിൻ എക്സലൻസ് സെന്ററിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും എയർകണ്ടിഷനിങ് സിസ്റ്റങ്ങളുടെ പ്രവർത്തനത്തിൽ പരിശീലനം നൽകും. വിദ്യാർഥികൾക്ക് ഇന്റേൺഷിപ് സൗകര്യം, വിവിധ പ്രായോഗിക പരിശീലന ക്ലാസുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ തെർമൽ ലാബിൽ ആണ് പുതിയ എക്സലൻസ് സെന്റർ ആരംഭിച്ചിരിക്കുന്നത്.